ഡാളസില്‍ വാഹനാപകടം: പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടു മരണം

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തില്‍ ഇടിച്ച കാറിലെ ഡ്രൈവര്‍ ഫിലിപ്പ് പാര്‍ക്കര്‍ (85) സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റീവ് നോതം ആശുപത്രിയില്‍ ആണു മരിച്ചത്. കാരള്‍ട്ടന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആദ്യമായാണ് ഡ്യൂട്ടിയിലിരിക്കെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അപകടത്തില്‍ മരിക്കുന്നത്

0

കാരള്‍ട്ടണ്‍ (ഡാസ്)|മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവറെ അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ മറ്റൊരു കാര്‍ വന്നിടിച്ചതിനെ തുടര്‍ന്നു മരിച്ചു. ഒക്ടോബര്‍ 18 ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ടേണ്‍പൈക്കിലായിരുന്നു അപകടം.

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തില്‍ ഇടിച്ച കാറിലെ ഡ്രൈവര്‍ ഫിലിപ്പ് പാര്‍ക്കര്‍ (85) സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റീവ് നോതം ആശുപത്രിയില്‍ ആണു മരിച്ചത്. കാരള്‍ട്ടന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആദ്യമായാണ് ഡ്യൂട്ടിയിലിരിക്കെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അപകടത്തില്‍ മരിക്കുന്നത്.കഴിഞ്ഞ ആഴ്ചയില്‍ ഡാലസില്‍ ഉണ്ടായ മറ്റൊരു വാഹനാപകടത്തില്‍ മരിച്ച ഓഫിസര്‍ ജേക്കബ് അര്‍ലാനോയുടെ സംസ്‌ക്കാരം നടത്തി.

2020 മാര്‍ച്ചിലാണ് നോതം കാരള്‍ട്ടണ്‍ പൊലീസില്‍ അംഗമാകുന്നത്. ഇതിനു മുമ്പു വിസ്‌കോണ്‍സനിലും മറീന്‍ കോര്‍പിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യയും 3 ഉം, 6 ഉം വയസ്സുള്ള രണ്ടു ആണ്‍മക്കളും ഒരു വയസ്സുള്ള പെണ്‍കുഞ്ഞും ഉള്‍പ്പെടുന്നതാണു നോതമിന്റെ കുടുംബം. അപകടത്തെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു.

You might also like

-