ഇലന്തൂരിലെ നരഭോജികൾ… കൊല്ലപ്പെട്ടവരുടെ മാംസം പ്രതികൾ കറിവച്ച് കഴിച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളിൽ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നൽകി.കൊന്ന് മാംസം ഭക്ഷിച്ചതായാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആയുരാരോഗ്യത്തിന് വേണ്ടി മാംസം ഭക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത് ഷാഫിയെന്നും ദമ്പതികള്‍ വെളിപ്പെടുത്തി

0

കൊച്ചി |നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിൽ ആണ് ലൈല ഇക്കാര്യം പറഞ്ഞത്. ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളിൽ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നൽകി.കൊന്ന് മാംസം ഭക്ഷിച്ചതായാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആയുരാരോഗ്യത്തിന് വേണ്ടി മാംസം ഭക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത് ഷാഫിയെന്നും ദമ്പതികള്‍ വെളിപ്പെടുത്തി. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.

നരബലിയ്ക്ക് സ്ത്രീകളെ എത്തിച്ചു നല്‍കിയതിന് പ്രതി ഷാഫിയ്ക്ക് ലക്ഷങ്ങള്‍ പ്രതിഫലം ലഭിച്ചതായി പൊലീസ് അറിയിച്ചു. കാര്യസാധ്യത്തിനായി മറ്റ് സ്ത്രീകളെയും ഇയാള്‍ സമീപിച്ചിരുന്നു.കുറ്റകൃത്യം നടത്തുന്നതിനായി ഇയാള്‍ ശ്രീദേവി എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത് ഭാര്യയുടെ ഫോണിലാണ്. അക്കൗണ്ട് പിന്നീട് ഒഴിവാക്കി. ഈ അക്കൗണ്ട് വീണ്ടെടുക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്.നരബലിക്ക് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങൾ മുഹമ്മദ് ഷാഫി കൈക്കലാക്കി. ഇവ പിന്നീട് എറണാകുളം,പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളിൽ പണയം വെച്ചുവെന്നും മൊഴി നൽകിയിട്ടുണ്ട് .പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയശേഷം ഇതിൽ വ്യക്തത വരുത്തുമെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് പ്രതികളേയും കോടതിയിൽ ഹാജരാക്കി . പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം .

You might also like

-