മലാശയ കാൻസർ തടയാൻ വൈറ്റമിൻ ഡി പുതിയ പഠനം.

അമേരിക്കൻ കാൻസർ സൊസൈറ്റി, ദി ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്,യുഎസ് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി 20 മെഡിക്കൽ സെന്ററിലെ ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്.

0

മുംബൈ : സാധാരണ കണ്ടു വരുന്ന കാൻസറുകളിൽ മൂന്നാമത്തേതാണ് മലാശയ കാൻസർ. സ്ത്രീകളിലും പുരുഷന്മാരിലും കാൻസർ ബാധിത മരണങ്ങളിൽ മൂന്നാമത്തേതും ഇതാണ്.

അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള 5706 കാൻസർ രോഗികളിലും 7107 രോഗം നിയന്ത്രിച്ച രോഗികളിലുമാണ് പഠനം നടത്തിയത്. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ അളവിൽ വൈറ്റമിൻ ഡി അടങ്ങിയവരെക്കാൾ വൈറ്റമിൻ ഡി കുറഞ്ഞവരിൽ 31 ശതമാനം രോഗ സാധ്യത കൂടുതലാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.

മലാശയ കാൻസറിന് കാരണമായ മറ്റ് ഘടകങ്ങളെ കുറിച്ചും സംഘം പഠനം നടത്തിയിട്ടുണ്ട്. പഠനം നടത്തിയ ഉപഗ്രൂപ്പുകളിലും വൈറ്റമിൻ ഡിയുടെ സംരക്ഷിത ഫലം കണ്ടെത്തിയിരുന്നു. പുരുഷന്മാരുടെതിനെക്കാൾ സ്ത്രീകളിലാണ് ഇത് കൂടുതലെന്നും പഠനത്തിൽ വ്യക്തമായി. മലാശയ കാൻസറിനെ പ്രതിരോധിക്കാൻ വൈറ്റമിൻ ഡിക്ക് കഴിയുമെന്ന നേരത്തെയുള്ള പഠനങ്ങളെ ശക്തിപ്പെടുത്തുന്നതാണ് പുതിയ പഠനങ്ങളെന്ന് ഗവേഷകർ പറയുന്നു.
നിലവിൽ മലാശയ കാൻസർ പ്രതിരോധിക്കാൻ ആരും വൈറ്റമിൻ ഡി നിർദേശിക്കുന്നില്ലെന്ന് ഇതിനെ കുറിച്ച് ഗവേഷണം നടത്തിയ അമേരിക്കൻ കാൻസർ സൊസൈറ്റി എപിഡമോളജിസ്റ്റ് മാര്‍ജി. എൽ മെക്കളൂഹ് പറയുന്നു.
സൂര്യപ്രകാശമാണ് വൈറ്റമിൻ ഡിയുടെ പ്രധാന ഉറവിടം. എന്നാൽ സ്കിൻ കാൻസർ സാധ്യത ഭയന്ന് സൂര്യപ്രകാശത്തെ ഒഴിവാക്കുന്നു. ചൂര, കോര, പരവ എന്നീ മത്സ്യങ്ങളിലും പുഴ മീനിലും പാൽ, തൈര്, സോയ,മുട്ട, കാളക്കുട്ടിയുടെ കരൾ, കൂൺ എന്നിവയിലും ധാരാളം വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്.

You might also like

-