കേരളത്തിലെ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി ഹൂസ്റ്റണ്‍ കോട്ടയം ക്ലബ് 

0

Picture


ഹൂസ്റ്റണ്‍: കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ഹൂസ്റ്റണ്‍ കോട്ടയം ക്ലബും. അപ്പര്‍കുട്ടനാടന്‍ പ്രദേശങ്ങളായ അയ്മനം, പരിപ്പ്, ആര്‍പ്പുക്കര പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്കാണ് ഹൂസ്റ്റണ്‍ കോട്ടയം ക്ലബ് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തത്.

അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചന്‍, മെമ്പര്‍ ഉണ്ണികൃഷ്ണന്‍, സാമൂഹ്യപ്രവര്‍ത്തകരായ ജോസ് തേവര, മാത്യു തെങ്ങുംപ്ലാക്കല്‍, സന്തോഷ് കുമാര്‍ എന്നിവര്‍ക്കൊപ്പം സേവനസന്നദ്ധരായ ഒരുപറ്റം യുവാക്കളും ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനു നേതൃത്വം നല്‍കി.

കോട്ടയം ക്ലബിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ അകമഴിഞ്ഞ് സഹായസഹകരണങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും പ്രസിഡന്റ് ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ നന്ദി പറഞ്ഞു. ട്രഷറര്‍ സാബു ചാക്കോ ആണു നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍കൈ എടുത്തത്. സുകു ഫിലിപ്പ്, മാത്യു ചന്നപ്പാറ, ചാക്കോ ജോസഫ്, മധു ചേരിക്കല്‍, രാജേഷ് വര്‍ഗീസ്, തോമസ് ആന്റണി, ആന്‍ഡ്രൂസ് ജേക്കബ് തുടങ്ങിയവര്‍ ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കി.

You might also like

-