ജേക്കബിന്റെ സർക്കുലർ വേണ്ട ? മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാം റദ്ദാക്കി.
തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ 36 സർക്കുലറിൽ മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാം റദ്ദാക്കി. വിജിലൻസ് ഡയറക്ടർ അസ്താനയാണ് സർക്കുലർ റദ്ദാക്കിയത്. മൂന്നംഗ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.
മുൻ ഡയറക്ടറുടെ സർക്കുലർ കൂട്ടത്തോടെ റദ്ദാക്കുന്നത് ഇതാദ്യമായാണ്. ജേക്കബ് തോമസിന്റെ
സർക്കുലറുകളിൽ വിജിലൻസ് ചട്ടത്തിന് വിരുദ്ധമെന്നാണ് സമിതിയുടെ കണ്ടെത്തൽ