മഴക്കെടുതിയില്‍ സംസ്ഥാനത്ത് നാലു മരണം; വ്യാഴാഴ്ച വരെ കനത്ത മഴ തുടരും

കുളമാവ് റോഡ് ഒലിച്ചുപോയി. 150 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.

0

കൊച്ചി :മഴക്കെടുതിയില്‍ സംസ്ഥാനത്ത് നാലു മരണം. മുന്നു പേരെ കാണാതായി. കോഴിക്കോട് ജില്ലയില്‍ രണ്ടു പേരും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്. രണ്ടുപേര്‍ മരം വീണും ഒരാള്‍ ഷോക്കേറ്റുമാണു മരിച്ചത്. ഒരാള്‍ വെള്ളക്കെട്ട് കടന്നു പോകവെ ബൈക്കില്‍നിന്നു വീണു ബസിനടിയില്‍പെട്ടാണ് മരിച്ചത്. ഏഴുവയസ്സുകാരനടക്കം മൂന്നു പേരെയാണ് കാണാതായിട്ടുള്ളത്വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ഒഡീഷ തീരത്തെ ന്യൂനമര്‍ദം മൂലം പടിഞ്ഞാറന്‍ കാറ്റ് ശക്തമായതോടെയാണു തെക്കന്‍ ജില്ലകളില്‍ മഴ കനത്തത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. കനത്ത മഴയില്‍ പമ്പാനദി കരകവിഞ്ഞു. പുനലൂര്‍- മൂവാറ്റുപുഴ റോഡില്‍ ചെത്തോങ്കരയില്‍ വെള്ളം കയറി. അരയാണലിമണ്‍ ക്രോസ്വേ മുങ്ങി. മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്.

ഇടുക്കിയിൽ ദിവസ്സങ്ങളെയും തുടരുന്ന മഴയിൽ വ്യാപക നാശമുണ്ടായി .നിരവധി ഏക്കർ സ്ഥലത്തു കൃഷിനാശമുണ്ടായി . മലയോര മേഖലകളിൽ മണ്ണിടിച്ചൽ ശക്തമാണ് . മരം കടപുഴകി വീണ് നിരവധി റോഡുകളിൽ ഗതാഗതം സ്തംപിച്ചിട്ടുണ്ട് , കനത്ത മഴ പെയ്യുന്നതിനാൽ മുന്നാറിലേക്കുള്ള യാത്ര ഒഴുവാക്കണമെന്ന് ജില്ലാഭരണകൂടം നിർദേശം നൽകിയിട്ടുണ്ട് . പെരിയാറിൽ നീരൊഴുക്ക് വർദ്ധിച്ചതിനാൽ തീര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് . ജില്ലാഭരണകൂടം അറിയിച്ചു
പമ്പാനദിയില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശമുണ്ട്. വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം ഷട്ടറുകള്‍ ഏതു നിമിഷവും തുറക്കും. കിഴക്കന്‍വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കുട്ടനാട് മുങ്ങി. കാറ്റിലും മഴയിലും സംസ്ഥാനത്ത് എഴുനൂറിടങ്ങളില്‍ വൈദ്യുതി ലൈന്‍ പൊട്ടിയെന്നാണു റിപ്പോര്‍ട്ട്. കൊച്ചി നഗരത്തില്‍ മിക്ക ഇടറോഡുകളും വെള്ളത്തിനടിയിലായി. കനത്തമഴയില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറി സിഗ്‌നല്‍ സംവിധാനം തകരാറിലായതുമൂലം ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാമെന്നാണ് അതോറിറ്റി പറയുന്നത്. അതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്

ശക്തമായ മണ്ണിടിച്ചിലിൽ ഇടുക്കി നാളിയാനി – കുളമാവ് റോഡ് ഒലിച്ചുപോയി. 150 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.കുന്ന് ഇടിഞ്ഞാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതോടെ 150ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഇവരെ പുറത്തെത്തിക്കാന്‍ റവന്യൂ, ഫയര്‍ഫോഴ്സ് സംഘമെത്തും. ഇവരെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കും. ഇടുക്കിയില്‍ ഹൈറേഞ്ച് മേഖലയില്‍ മഴ തുടരുകയാണ്.

You might also like

-