കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയമ 2020 മാർച്ച് വരെ നീട്ടാൻ സംസ്ഥാന സ്ർ൪ക്കാർ റിസേർവ് ബാങ്കിനോട് ആവശ്യപ്പെടും
2020 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കുന്നതിന് റിസര്‍വ്വ് ബാങ്കിനോട് അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചു
തിരുവനന്തപുരം :കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയവും വായ്പകള്‍ പുനഃക്രമീകരിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയും 2020 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കുന്നതിന് റിസര്‍വ്വ് ബാങ്കിനോട് അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചു.സംസ്ഥാനത്ത് പൊതു ആവശ്യത്തിന് സാധാരണമണ്ണ് ഖനനം ചെയ്യുന്നതിന് അനുമതി നല്‍കാന്‍ കഴിയുംവിധം 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.ബസ് അപകടത്തില്‍പ്പെട്ടപ്പോള്‍ യാത്രക്കാരെ രക്ഷിക്കുന്നതിനിടയില്‍ പൊള്ളലേറ്റു മരണപ്പെട്ട കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ പി. പ്രകാശിന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.
കൊച്ചി മെട്രോ ലിമിറ്റഡിന്‍റെ പ്രവര്‍ത്തനത്തിന് സംസ്ഥാന വ്യവസായ സംരക്ഷണ സേനയില്‍ 80 പോലീസ് സേനാംഗങ്ങളുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ചെലവ് കൊച്ചി മെട്രോ വഹിക്കണമെന്ന നിബന്ധനയോടെയാണ് തസ്തികകള്‍ അനുവദിക്കുന്നത്