കോവിഡ് രോഗവ്യാപനം മന്ത്രിസഭ യോഗംയോഗം ഇന്ന്

കാലവർഷം ശക്തി പ്രാപിച്ചിരിക്കുന്നതിനാൽ മഴക്കെടുതി നേരിടുന്നതിനുള്ള പ്രതിവിധികളും ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ചു മന്ത്രിസഭയോഗം ചർച്ച ചെയ്യും

0

തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പ്രധാന ചർച്ച ചെയ്യാൻ സംസ്ഥാനമന്ത്രിസഭ യോഗം ഇന്ന് ചേരും . പ്രതിരോധത്തിന് പൊലീസിന് കൂടുതല്‍ അധികാരം നല്‍കിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇക്കാര്യം മന്ത്രിസഭ യോഗത്തിന്‍റെ പരിഗണനക്ക് വന്നേക്കും.കോവി‍ഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ട് ഓണ്‍ലൈന്‍ വഴിയാണ് ഈ ആഴ്ചയും മന്ത്രിസഭ യോഗം ചേരുന്നത്.

ഇന്നലെ 1083 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1021 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതുവരെ 87 പേരാണ് വൈറസ് ബാധിച്ച് മരണമടഞ്ഞത്. അതിനിടെ ആരോഗ്യ പ്ര‍വര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത് ആശങ്ക കൂട്ടുന്നുണ്ട്. ഇന്നലെ 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കാലവർഷം ശക്തി പ്രാപിച്ചിരിക്കുന്നതിനാൽ മഴക്കെടുതി നേരിടുന്നതിനുള്ള പ്രതിവിധികളും ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ചു മന്ത്രിസഭയോഗം ചർച്ച ചെയ്യും

You might also like

-