അഡ്വക്കറ്റ് ജനറല്‍ (എ.ജി)സി.പി സുധാകരപ്രസാദിന് കാബിനറ്റ് പദവി നല്‍കും

എജിയുടേതു സുപ്രധാന ഭരണഘടനാ പദവിയായതിനാലാണു കാബിനറ്റ് പദവി നൽകാനുള്ള നിർദേശം മുഖ്യമന്ത്രിയുടെ പരിഗണനക്ക് വന്നത്.

0

തിരുവനതപുരം :മന്ത്രിമാർക്ക് പുറമെഅഡ്വക്കറ്റ് ജനറല്‍ (എ.ജി)സി.പി സുധാകരപ്രസാദിന് കാബിനറ്റ് പദവി നല്‍കും   നേരത്തെ അഡ്വക്കറ്റ് ജനറലിനു കൂടി കാബിനറ്റ് പദവി നൽകാനുള്ള നിർദേശം മുഖ്യമന്ത്രിയുടെ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ നിര്‍ദ്ദേശം മന്ത്രിസഭയുടെ പരിഗണനക്ക് എത്തിയിരുന്നില്ല. മന്ത്രിമാരില്‍ ചിലര്‍ക്ക് നിര്‍ദ്ദേശത്തോട് എതിര്‍പ്പുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എജിയുടേതു സുപ്രധാന ഭരണഘടനാ പദവിയായതിനാലാണു കാബിനറ്റ് പദവി നൽകാനുള്ള നിർദേശം മുഖ്യമന്ത്രിയുടെ പരിഗണനക്ക് വന്നത്. എജിക്കു കൂടി കാബിനറ്റ് പദവി നൽകുന്നതോടെ സർക്കാരിൽ കാബിനറ്റ് പദവിയുള്ളവർ 25 ആകും.

20 മന്ത്രിമാർക്കു പുറമേ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ, മുന്നാക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള,ഡൽഹിയിലെ സംസ്ഥാന പ്രതിനിധി എ.സമ്പത്ത്, ഗവ.ചീഫ് വിപ്പ് കെ.രാജൻ എന്നിവർക്ക് കാബിനറ്റ് പദവിയുണ്ട്.

You might also like

-