പൗരത്വ ഭേദഗതി നിമയത്തിനെതിരെയുള്ള ഹർജിയിൽ യു.എൻ മനുഷ്യാവകാശ ഹൈകമ്മീഷൻ കക്ഷിചേർന്നു
യു.എൻ മനുഷ്യാവകാശ ഹൈകമ്മീഷണർ മിഷേൽ ബാഷലെറ്റ് സുപ്രീം കോടതിയിൽ മധ്യസ്ഥ ഹരജി സമർപ്പിച്ച കാര്യം ഇന്ത്യയെ അറിയിച്ചത്. നേരത്തെ, പൗരത്വ ഭേദഗതി നിയമം രാജ്യസഭയിൽ പാസായതിനു പിന്നാലെ ശക്തമായ വിമർശനവുമായി യു.എൻ.എച്ച്.സി.ആർ രംഗത്തെത്തിയിരുന്നു.
ഡൽഹി:കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിമയത്തിന് എതിരെ നിയമ പോരാട്ടത്തിനൊരുങ്ങി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷൻ. നിയമത്തിനെതിരെ സുപ്രീം കോടതിയിലെ കേസിൽ യു.എൻ മനുഷ്യാവകാശ കമ്മീഷണർ കക്ഷിചേർന്നു.സ്വിറ്റ്‌സർലന്റിലെ ജനീവയിലുള്ള യു.എൻ മനുഷ്യാകവാശ കമ്മീഷണറുടെ ഓഫീസാണ്, യു.എൻ മനുഷ്യാവകാശ ഹൈകമ്മീഷണർ മിഷേൽ ബാഷലെറ്റ് സുപ്രീം കോടതിയിൽ മധ്യസ്ഥ ഹരജി സമർപ്പിച്ച കാര്യം ഇന്ത്യയെ അറിയിച്ചത്. നേരത്തെ, പൗരത്വ ഭേദഗതി നിയമം രാജ്യസഭയിൽ പാസായതിനു പിന്നാലെ ശക്തമായ വിമർശനവുമായി യു.എൻ.എച്ച്.സി.ആർ രംഗത്തെത്തിയിരുന്നു.
പൗരത്വ ഭേദഗതി നിയമം അടിസ്ഥാനപരമായി വിവേചനമുണ്ടാക്കുന്നതാണെന്നും ഇതര രാജ്യങ്ങളിൽ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സ്വീകരിക്കുകയാണ് ലക്ഷ്യമെങ്കിലും ഇന്ത്യയിലെ മുസ്ലിംകളെ ഒഴിവാക്കുന്നതിനോട് യോജിക്കാനാവില്ലെന്നും യു.എൻ ഹ്യൂമൻ റൈറ്റ് വ്യക്തമാക്കിയിരുന്നു.എന്നാൽ, സി.എ.എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിയമങ്ങളുണ്ടാക്കുക എന്നത് ഇന്ത്യൻ പാർലമെന്റിന്റെ പരമാധികാരമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതിന് മറുപടി നൽകി