കര്‍ണാടക ഉപതിരഞ്ഞെടുപ്പ്; ബിജെപിയുടെ ഉരുക്ക് കോട്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം പിടിച്ചെടുത്തു.

ബിജെപിയുടെ ഉരുക്ക് കോട്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം പിടിച്ചെടുത്തു.

0

കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഉരുക്ക് കോട്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഉറച്ച പ്രതീക്ഷയായിരുന്ന ബെല്ലാരിയിലും പാര്‍ട്ടി പരാജയപ്പെട്ടു. ബിജെപിയുടെ ഉരുക്ക് കോട്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം പിടിച്ചെടുത്തു.. സംസ്ഥാനത്ത് പാര്‍ട്ടിയുടെ സ്വാധീന മേഖലയായിരുന്ന ബെല്ലാരിയില്‍ 2004 മുതല്‍ ബിജെപിയാണ് വിജയിച്ചിരുന്നത്. 85,144 വോട്ടിനാണ് 2014 ലില്‍ ഇവിടെ ശ്രീരാമലൂ ജയിച്ചത്. ഇത്തവണ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബെല്ലാരി ണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ലീഡുമായി കോണ്‍ഗ്രസ് മുന്നേറുകയാണ്. ഇനി ബിജെപിക്ക് ഇവിടെ വിജയിക്കാനായി സാധിക്കില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍

ബി.ശ്രീരാമലു നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് ലോക്സഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പു നടക്കുന്ന മൂന്ന് ലോക്സഭാ മണ്ഡലങ്ങളില്‍ രണ്ടിടത്തും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഷിമോഗയില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നുണ്ട്. ബല്ലാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി എസ് ഉഗ്രപ്പയ്ക്ക് ഒന്നര ലക്ഷം വോട്ടുകളുടെ ലീഡ് ഉണ്ട്. മാണ്ഡ്യ ലോകസഭാ സീറ്റി്ല്‍ ജെഡി എസിലെ എല്‍ ആര്‍ ശിവരാമ ഗൗഡ 2.25 ലക്ഷത്തിന്റെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

ഷിമോഗയില്‍ യെദ്യൂരപ്പയുടെ മകന്‍ ബി.വൈ രാഘവേന്ദ്ര 30000 ത്തില്‍ പരം വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നു.നിയമസഭാ സീറ്റുകളില്‍ രണ്ടിലും കോണ്‍ഗ്രസ് മുന്നേറുകയാണ്.

ജാംഖണ്ഡിയില്‍ കോണ്‍ഗ്രസിന്റെ അനന്ത് ന്യാമഗൗഡ 20116 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണ്.രാമനഗരയിലും ജെ.ഡി.എസ് മുന്നേറുകയാണ്. 59767 ആയി ലീഡ് ഉയര്‍ന്നിട്ടുണ്ട്. ബെല്ലാരി ജെ.ഡി.എസിന്റെ സിറ്റിങ് സീറ്റാണ്.

ബെല്ലാരിയില്‍ 63.85 ശതമാനവും ശിവമോഗയില്‍ 61.05 ശതമാനവും മാണ്ഡ്യയില്‍ 53.93 ശതമാനവും ജാംഖണ്ഡിയില്‍ 77.17 ശതമാനവും രാമനഗരയില്‍ 71.88 ശതമാനവും പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം ഒന്നിച്ചു മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ആയതിനാല്‍ സഖ്യത്തിന് നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ഭാവി എന്തെന്നും ഈ തെരെഞ്ഞെടുപ്പു ഫലം കൊണ്ട് നിര്‍ണയിക്കപ്പെടും. അതേസമയം, ബി.ജെ.പിക്കും അഭിമാനപോരാട്ടമായിരുന്നു ഇത്.

ബല്ലാരിയിലെ ഹാരഗിനധോണി ഗ്രാമവാസികള്‍ ഒന്നടങ്കം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

You might also like

-