മൊറൊട്ടോറിയം  മാനദണ്ഡങ്ങൾ   ലംഘിച്ചു  ടുറിസ്റ്റ് ബസ്സ് ജപ്തി ചെയ്ത  മണപ്പുറം  ഫൈനാൻസിനെതിരെ  പ്രതിക്ഷേധം വ്യാപകം 

.ചില സ്വകാര്യ ബാങ്കുകളും NBFC കളും മൊറട്ടോറിയം അനുവദിക്കാതെ, ആർ.ബി.ഐ.മാനദണ്ഡങ്ങളും നിയമങ്ങും പാലിക്കാതെ ഗുണ്ടാ മാഫിയ സംഘങ്ങളെ ഉപയോഗിച്ച് വാഹനങ്ങൾ പിടിച്ചെടുക്കുകയും ഉടമകളെ നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസിക സമ്മർദത്തിലാക്കുകയും ചെയ്യുന്നു

0

കൊച്ചി : കലൂരിൽ  സർക്കാർ പ്രഖ്യപിച്ച മൊറൊട്ടോറിയം  നിലനിൽക്കെ  ഒരുമാസത്തെ സി സി  കുടിശിക വരുത്തിയ  ബസ്സ്  ഗുണ്ടകളെ  കുട്ടി  സി സി ചെയ്ത നടപടിയിൽ പ്രതിക്ഷേധിച്ച്   സംസ്ഥാനവ്യാപകമായി  കോൺട്രാക്റ്റ് കാര്യേജ് ഓപ്പറേറ്റഴ്സ് അസോസിയേഷൻ (CCOA)സംസ്ഥാന സമിതിയുടെ നേതൃത്തത്തിൽ  ബസ്സുടമകളും തൊഴിലകളും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ  പ്രതിക്ഷേധ പ്രകടനം നടത്തി

കോവിഡ് 19 നെ തുടർന്നുള്ള ലോക്കഡൗണ്ണിൽ കോൺട്രാക്റ്റ് കാര്യേജ് വാഹനങ്ങൾക്ക് ഓട്ടം നിലച്ചതു മൂലം ജീ. ഫോം നൽകി നിർത്തിയിട്ടിരിക്കുകയാണ്. ലോക്ക് ഡൗണുകളും ,കണ്ടൈയ്മെൻറ് സോണുകളും മൂലം നാടാകെ നിശ്ച്ചലമായ ഈ സമയത്ത്

ഓട്ടം നിലച്ച് സാമ്പത്തിക പ്രതിസന്ധിയിലായ വാഹന ഉടമകൾ  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനപ്രകാരം ആർ.ബി.ഐ.കൈ കൊണ്ട വായ്പ മൊറട്ടോറിയം നൽകണമെന്ന് ഫിനാൻസ് കമ്പനികൾക്ക് അറിയിപ്പ് നൽകിയിട്ടും .ചില സ്വകാര്യ ബാങ്കുകളും NBFC കളും മൊറട്ടോറിയം അനുവദിക്കാതെ, ആർ.ബി.ഐ.മാനദണ്ഡങ്ങളും നിയമങ്ങും പാലിക്കാതെ ഗുണ്ടാ മാഫിയ സംഘങ്ങളെ ഉപയോഗിച്ച് വാഹനങ്ങൾ പിടിച്ചെടുക്കുകയും ഉടമകളെ നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസിക സമ്മർദത്തിലാക്കുകയും ചെയ്യുന്നു.24/07/2020 അർധരാത്രി കലൂരിൽ പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ്ബസ് മണപ്പുറം ഫിനാൻസിൻ്റെ കലൂർ ശാഖ മാനേജർ യാതൊരു വിധ നിയമ നടപടിക്രമങ്ങളും പാലിക്കാതെ ഗുണ്ടാ മാഫിയ സംഘങ്ങളെ ഉപയോഗിച്ച കടത്തികൊണ്ടു പോയി.

25/07/2020 ഉച്ചയ്ക്ക് വിവരം അന്വേഷിച്ച് കലൂർ ശാഖയിലെത്തിയ കോൺട്രാക്റ്റ് കാര്യേജ് ഓപ്പറേറ്റഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റിനെ മണപ്പുറം ഫിനാൻസിൻ്റെ കോമേഷ്യൽ വിഭാഗം കേരള ഹെഡ് ആക്ഷേപിക്കുകയും ധിക്കാരപൂർവ്വം വിവരങ്ങൾ നൽകാനോ വാഹനം പിടികൂടാൻ നിയമപരമായ രേഖകൾ നൽകാനോ തയ്യാറാകാതെ,കൈയേറ്റം ചെയ്യുകയും ചെയ്തു.

ഇത്തരം സംഭവങ്ങൾ കേരളത്തിൻ ഉടനീളം ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലായ ഉടമകൾ ഫിനാൻസ് കമ്പനികളുടെ ഭീഷണിയും മാനഹാനിയും ഭയന്ന് ആത്മഹത്യയുടെ വക്കിലാണ്.

ഇത്തരം സംഭവങ്ങളെ കുറിച്ച് അന്വേഷണവും ഫിനാൻസ് കമ്പനികളുടെ ഭീഷണിയിൽ നിന്നും സംരക്ഷണവും കരുതലും അങ്ങയിൽ ഉണ്ടാകണമെന്നും ഗുണ്ടകളെ ഉപയോഗിച്ച് വാഹന ഉടമകളുടെ വീടുകളിൽ പുലർച്ചെ എത്തി ഭീഷണി പെടുത്തുന്നതും ഗുണ്ടകളെ ഉപയോഗിച്ച് നിയമ പ്രകാരം അല്ലാതെ വാഹനം കടത്തി കൊണ്ടു പോകുന്നതുമായ നടപടികൾ എക്കതിരെ ശക്തമായ  നടപടി എടുക്കണമെന്നും അസോസിയേഷൻ  മുഖ്യമന്ത്രിക്ക് നൽകിയ  നിവേദനത്തിൽ പറയുന്നു .

കൊച്ചിൽ ബസ്സു പിടിച്ചെടുത്തതുപോലെ  സംസ്ഥാനത്തെ പത്തിനിട്ടിടങ്ങളിൽ   ബസ്സുകൾ  മണപ്പുറം  ഫിൻസ് പിടിച്ചെടുത്തതായി   അസോസിയേഷൻ പറഞ്ഞു . സ്വകര്യ  ബ്ലൈഡ് കമ്പനി  ഈനയം തുടരാനാണ് ഭാവമെങ്കിൽ വൻ പ്രത്യഘാതം നേരിടേണ്ടിവരുമെന്നും കോൺട്രാക്റ്റ് കാര്യേജ് ഓപ്പറേറ്റഴ്സ് അസോസിയേഷൻ (CCOA)സംസ്ഥാന സമിതിഅറിയിച്ചു .

You might also like

-