സിംഗിൾ ഉത്തരവിന് സ്റ്റേ !ബസ്ചാർജ്ജ് കൂട്ടില്ല ഇനി പഴയ നിരക്ക് തന്നെ

ലോക്ക്ഡൗണിലെ അസാധാരണമായ സാഹചര്യം കണക്കിലെടുത്താണ് ബസ് ചാര്‍ജ് 50 ശതമാനം വര്‍ധിപ്പിച്ചതെന്നും നിയന്ത്രണങ്ങള്‍ മാറിയ പശ്ചാത്തലത്തിലാണ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചതെന്നും ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

0

കൊച്ചി: സംസ്ഥാനത്ത് ബസ് ചാർജ് കുറച്ച നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി ഡിവിഷൻ ബെഞ്ച് റദ്‌ചെയ്തു . ഇതോടെ പഴയ നിരക്കിൽ തന്നെ ആളുകൾക്ക് ബസ്സീൽ യാത്ര ചെയ്യാം.കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ത്തിയ ബസ് ചാര്‍ജ് കുറച്ച നടപടികഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തതിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടി. മുൻപ് ഉണ്ടായിരുന്ന നിരക്ക് മാത്രമേ വാങ്ങാവുവെന്നു ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിൽ പറയുന്നു .

ലോക്ക്ഡൗണിലെ അസാധാരണമായ സാഹചര്യം കണക്കിലെടുത്താണ് ബസ് ചാര്‍ജ് 50 ശതമാനം വര്‍ധിപ്പിച്ചതെന്നും നിയന്ത്രണങ്ങള്‍ മാറിയ പശ്ചാത്തലത്തിലാണ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചതെന്നും ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ബസ് ഉടമകള്‍ക്കുള്ള ടാക്സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഉടമകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടികാട്ടി.ചാര്‍ജ് വർധന സംബന്ധിച്ച് ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിറ്റി പരിശോധിച്ച് വരുകയാണെന്നും സിംഗിള്‍ ബഞ്ചിന്റെ സ്റ്റേ നിയമപരമായി നിലനില്‍കുന്നതല്ലെന്നും സർക്കാരിന്റെ അപ്പീൽ ൽ പറയുന്നു .സർക്കാർ വധം ശരിവച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ പുതിയ ഉത്തരവ്

You might also like

-