മിനിമം ചാർജ്ജിൽ മാറ്റമില്ല ദൂരപരിധി രണ്ടര കിലോമീറ്റര്‍ എട്ടു രൂപ ,അഞ്ചുകിലോമീറ്ററിന് പത്തുരൂപ ബസ്സ് ചാർജ്ജ് വർദ്ധിപ്പിച്ചു .

രണ്ടര കിലോമീറ്റര്‍ വരെ 8 രൂപ തന്നെയായിരിക്കും. 5 കിലോ മീറ്ററിന് 10 രൂപ നല്‍കണം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

0

തിരുവനതപുരം :സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു മിനിമം ചാര്ജില് സഞ്ചരിക്കാനുള്ള ദൂരപരുതി കുറച്ചുകൊണ്ടാണ് നിരക്ക് വർധന മിനിമം ചാര്‍ജ് 8 രൂപ തന്നെയാണ്. എന്നാല്‍ മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു. രണ്ടര കിലോമീറ്റര്‍ വരെ 8 രൂപ തന്നെയായിരിക്കും. 5 കിലോ മീറ്ററിന് 10 രൂപ നല്‍കണം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കോവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം യാത്രക്കാര്‍ കുറയുകയും ഇന്ധന വില അനുദിനം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരക്ക്ഇ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത് ഇപ്പോഴത്തെ നിരക്ക് ഇന്ധനവില പോലും ലഭിക്കുന്നില്ലെന്ന് ബസ് ഉടമകള്‍ പരാതിപ്പെട്ടിരുന്നു.കോവിഡ് കാലത്തു നിരത്തിലിറങ്ങിയ കെ എസ് ആർ ടി സി യും വൻ പ്രതിസന്ധിയിലാണ്ബസ്വകാര്യാ ബസ്സുകൾ നഷ്ടം സഹിക്കാനാകാതെ പലതും ഓട്ടം നിര്‍ത്തി.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

You might also like

-