ബസ് നിയന്ത്രണംവിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് 7 മരണം.
വിവാഹ ചടങ്ങിന് കല്ലപ്പള്ളിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഉയര്‍ന്ന പ്രദേശത്തെ റോഡില്‍ നിന്നും താഴ്ഭാഗത്തുണ്ടായിരുന്ന വീടിന്‍റെ മുകളിലേക്ക് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.
കാസർകോട്: പാണത്തൂർ പരിയാരത്ത് ബസ് നിയന്ത്രണംവിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് 7 മരണം. നിരവധി പേർക്ക് പരിക്ക്. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. വിവാഹ ചടങ്ങിന് കല്ലപ്പള്ളിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഉയര്‍ന്ന പ്രദേശത്തെ റോഡില്‍ നിന്നും താഴ്ഭാഗത്തുണ്ടായിരുന്ന വീടിന്‍റെ മുകളിലേക്ക് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. ബസിൽ എഴുപതോളം പേരുണ്ടായിരുന്നതായി കാസർകോട് ജില്ലാ കലക്ടർ ഡി.സജിത് ബാബു അറിയിച്ചു.5 മൃതദേഹങ്ങൾ പൂടംകല്ല് താലൂക്ക് ആശുപത്രിയിലും ഒരു മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണ് ഉള്ളത്. കർണ്ണാടക സ്വദേശികളാണ് അപകടത്തിൽ പെട്ടത്. പത്തിലേറെ പേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. മരിച്ചവരിൽ രണ്ട് കുട്ടികളുമുണ്ട്.
കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിർത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പരിയാരം ഇറക്കത്തില്‍വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിനു മുകളിലേക്കാണ് ബസ് മറിയുകയായിരുന്നു. വീടിനുള്ളില്‍ ആരും ഇല്ലായിരുന്നു.
അർധമൂല സ്വദേശി നാരായണ നായിക്കിന്റെ മകൻ ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഭാര്യ ജയലക്ഷ്മി (39), ബെൽനാട് സ്വദേശി രാജേഷ് (45) ബണ്ട്വാള്‍ സ്വദേശി ശശിധരപൂജാരി(43) പുത്തൂർ സ്വദേശിനി സുമതി (50), പുത്തൂർ സ്വദേശി ആദർശ് (14) എന്നിവരാണ് മരിച്ചത്.