മിനിമം പത്തു രൂപ വേണം സർവീസ് മുടക്കി സമരത്തി സ്വകാര്യ ബസ്സുകൾ

0

കൊച്ചി അനുദിനം വർധിക്കുന്ന ഡീസൽ വിലവർധനവിന്റെ പശ്ചാത്തലത്തിൽ മിനിമം ചാർജ്ജ് പത്ത് രൂപയാക്കണമെന്ന്സ്വകാര്യ ബസ്സുടമകൾരംഗത്തെത്തി 30നകം തീരുമായില്ലെങ്കിൽ സ്വകാര്യ ബസ്സുകൾ നിരത്തിലിറക്കില്ലെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

“കഴിഞ്ഞതവണ ചാർജ്ജ് വർധിപ്പിച്ചപ്പോഴുണ്ടായിരുന്ന 62 രൂപയിൽ നിന്നും ഡീസൽ വില കുത്തനെ ഉയർന്ന് 80 രൂപയിലെത്താറായി. വിദ്യാർത്ഥികളുടേതടക്കം യാത്രാനിരക്ക് വർധിപ്പിക്കാതെ ഇനി പിടിച്ചുനിൽക്കാനാകില്ല. മിനിമം ചാർജ്ജ് ദൂരപരിധി 5 കിലോമീറ്ററിൽ നിന്നും പകുതിയായി കുറയ്ക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് നികുതിയടക്കാൻ രണ്ട് തവണ സർക്കാർ നീട്ടി നൽകിയ സമയം ഈ മാസം മുപ്പതിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് സർക്കാരിനെ സമീപിക്കുന്നതിനും സമരത്തിനും മുന്നോടിയായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ യോഗം ചെരുന്നത്.

നികുതി ബഹിഷ്ക്കരണവും ബസ് ഉടമകൾ ആലോചിക്കുന്നു.. ഡീസൽ വിലയിൽ സബ്സിഡി അനുവദിക്കണമെന്ന ആവശ്യവുമുണ്ട്. പ്രളയക്കെടുതിയും ഇന്ധനവിലവർധനവും ചേർന്ന് പൊതുജനങ്ങൾ വലഞ്ഞു നിൽക്കെ ബസ് ചാർജ്ജ് വർധനയെന്ന ആവശ്യം കൂടി മുന്നിലെത്തുന്നതോടെ സർക്കാർ എന്ത് തീരുമാനമെടുക്കുമെന്നതാണ് നിർണായകമാണ്.

You might also like

-