സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കില്ല.
അധിക ചാർജ് ഈടാക്കാനുള്ള സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കില്ല. അധിക ചാർജ് ഈടാക്കാനുള്ള സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ മിനിമം ചാർജ് ആയ എട്ട് രൂപ തന്നെയായിരിക്കും നിലവിൽ തുടരുക.
നിരക്ക് വർധിപ്പിച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഇടക്കാല ഉത്തരവ്. അധിക ചാർജ് ഈടാക്കാനുള്ള സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചാർജ്ജ് വർദ്ധനവ് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാൻ നിർദേശിച്ചു.
അതേസമയം ഹൈക്കോടതി വിധി മാനിച്ചു പഴയ നിരക്കിൽ സർവീസ് നടത്താൻ ബസ് ഉടമകൾ തയ്യാറാകണമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അഭ്യർത്ഥിച്ചു. ഇപ്പോഴത്തെ പ്രതിസന്ധി ബസ് ഉടമകളുടെ സംഘടനയിലെ ചിലർ ഉണ്ടാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ നിരക്ക് വർധിപ്പിച്ചു കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് സ്വകാര്യ ബസ് ഉടമകൾ മിനിമം ചാർജ് ആയ 8 രൂപയിൽ നിന്ന് 12 രൂപയാക്കി ഉയർത്തിയിരുന്നു. ഡിവിഷൻ ബെഞ്ച് ഇടപെടൽ വന്നതോടെ പഴയ 8 രൂപ നിരക്കിലേക്ക് തന്നെ ബസുടമകൾ തിരികെ പോകേണ്ടി വരും