ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു
നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി
കൊല്ലം | ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. സേലം സ്വദേശി ധനപാൽ ആണ് മരിച്ചത്. 28 പേർക്ക് പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് സേലം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം ഇന്ന് പുലർച്ചെ ആയിരുന്നു അപകടമുണ്ടായത്. ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം
പരിക്കേറ്റ മറ്റുള്ളവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകടകാരണം എന്ന് പ്രാഥമിക നിയമനം. നാട്ടുകാരും പൊലീസും ചേർന്നാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.