ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായുള്ള ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. സ്ഥിതി നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്

0

ഡല്‍ഹി: ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും നടന്നു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായുള്ള ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. സ്ഥിതി നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ബുള്‍ബുള്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷാ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെയും മറ്റന്നാളും മണിക്കൂറില്‍ 70 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ക്യാര്‍, മഹ ചുഴലിക്കാറ്റിന് ശേഷം രണ്ടാഴ്ച്ചക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍.

You might also like

-