ബുലന്ദ്ഷഹര്‍ കലാപം: മുഖ്യപ്രതിയായ ബജരംഗ്ദള്‍ നേതാവ് അറസ്റ്റില്‍,നിരപരാധികളെ പ്രതിയാക്കി സംഘപരിവാര ക്രിമിനലുകളെ പോലീസ് രക്ഷിക്കുന്നതായി പരാതി

ദാദ്രിയില്‍ 2015 ല്‍ മുഹമദ് അഖ്ലാഖിനെ പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ച് തല്ലിക്കൊന്ന കേസ് അന്വേഷിച്ചതിനാലാണ് തന്റെ സഹോദരന്‍ കൊല്ലപ്പെട്ടതെന്ന് സുബോധിന്റെ സഹോദരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവത്തോടനുബന്ധിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരും വിഎച്ച്പി പ്രവര്‍ത്തകരുമാണ് അറസ്റ്റിലായിട്ടുള്ളത്.

0

ലക്‌നൗ :ബുലന്ദ്ഷഹറില്‍ സംഘപരിവാര അഴിച്ചുവിട്ട കലാപത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ബജരംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്. 

വനാതിര്‍ത്തിയില്‍ പശുക്കളുടെ ജഡം കണ്ടെന്നു ആരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിലാണ് സുബോധ് സിങ്ങ് വെടിയേറ്റ് മരിക്കുന്നത്. ദാദ്രിയില്‍ 2015 ല്‍ മുഹമദ് അഖ്ലാഖിനെ പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ച് തല്ലിക്കൊന്ന കേസ് അന്വേഷിച്ചതിനാലാണ് തന്റെ സഹോദരന്‍ കൊല്ലപ്പെട്ടതെന്ന് സുബോധിന്റെ സഹോദരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവത്തോടനുബന്ധിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരും വിഎച്ച്പി പ്രവര്‍ത്തകരുമാണ് അറസ്റ്റിലായിട്ടുള്ളത്.
സത്യസന്ധതയോടും ഉത്തരവാദിത്വത്തോടും കൂടി ജോലി ചെയ്ത തന്റെ ഭര്‍ത്താവിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ സൂബോധ് കുമാര്‍ സിങ്ങിന്റെ ഭാര്യ രംഗത്ത് എത്തിയിരുന്നു.

ഇത്തരം സാഹചര്യങ്ങള്‍ അദ്ദേഹം ധൈര്യത്തോടെ നേരിടുന്നത് ഇത് ആദ്യമല്ല.ഇതിന് മുമ്പ് സത്യസന്ധമായി തൊഴിലെടുത്തതിന്റെ പേരില്‍ രണ്ട് തവണ അദ്ദേഹത്തിന് വെടിയേറ്റിട്ടുണ്ട്. പക്ഷെ ആരും അദ്ദേഹത്തിന് നീതി നല്‍കിയില്ല. അദ്ദേഹത്തിന്റെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കാതെ നീതി കിട്ടില്ല-സുനിത പറഞ്ഞു
അതിനിടെ ബുലന്ദ്ശഹര്‍ കേസില്‍ നിരപരാധികളെ പ്രതികളാക്കാന്‍ പൊലീസിന്റെ തിടുക്കം കാണിച്ചതിന്റെ തെളിവുകൾ പുറത്തുവന്നുബുലന്ദ് ശഹറില്‍ ഗോഹത്യ കേസിലുള്‍പ്പെട്ടവരെ കണ്ടെത്താനുള്ള പോലിസിന്റെ തിടുക്കം കേസില്‍ കുടുക്കിയവരില്‍ കാല്‍ അറ്റുപോയ ഒരു വികലാംഗനും 11ഉം 8ഉം വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളും ഉൾപെടും . കേസില്‍ പോലിസ് പ്രതിചേര്‍ത്ത മിക്കവരും സംഭവ ദിവസം സ്ഥലത്ത് ഇല്ലാത്ത യുവാക്കള്‍. ഇവരില്‍ ആരും തന്നെ മൃഗങ്ങളെ കശാപ്പു ചെയ്യുന്ന ഖസായി വിഭാഗത്തില്‍ പെട്ടവരല്ല.

സഫറുദ്ദീന്‍, സാജിദ്, ആസിഫ്, നാനെ എന്നീ യുവാക്കളെയും മുഹമ്മദ് യാസിന്‍ എന്ന വികലാംഗനെയും അദ്ദേഹത്തിന്റെ വീട്ടിലെ പ്രായപൂര്‍ത്തി എത്താത്ത രണ്ടു കുട്ടികളെയുമാണ് സിയാനി പോലിസ് ഗോഹത്യാ കേസില്‍ കുടുക്കിയത്. സബ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ വധിച്ച കേസില്‍ പോലിസ് അന്വേഷിക്കുന്ന മുഖ്യപ്രതി യോഗേഷ് രാജ് നല്‍കിയ മൊഴിയെ തുടര്‍ന്നാണ് പോലിസ് യുവാക്കള്‍ക്കും കുട്ടികള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ഏറെ വിചിത്രം.

You might also like

-