ബഡ്ജറ്റ് 2020 ഉന്നത വിദ്യാഭ്യാസത്തിനായി 493 കോടി മാറ്റിവച്ചു , വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം യാഥാർത്യമാകും
സാങ്കേതിക വിദ്യാഭ്യാസ മേഖലക്ക് 210 കോടിയും മാറ്റിവച്ചു
ഈ വര്‍ഷത്തോടെ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം യാഥാര്‍ഥ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വാട്ടര്‍ അതോറിറ്റിക്ക് 625 കോടിയാണ് ഈ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സാങ്കേതിക വിദ്യാഭ്യാസ മേഖലക്ക് 210 കോടിയും മാറ്റിവച്ചു. കോളജുകളില്‍ ആയിരം അധ്യാപക തസ്തികകള്‍ അനുവദിക്കും.സി.എം. എസ് കോളജിലെ ചരിത്ര മ്യൂസിയം 2 കോടിയും വകയിരുത്തി.
എല്ലാ സർക്കാർ കോളേജുകളിലേയും ലാബോറട്ടറികൾ നവീകരിക്കും. സര്‍വ്വകലാശാലകള്‍ക്ക് കെട്ടിട നിര്‍മാണം 140 കോടി വകയിരുത്തി. ഉന്നത വിദ്യാഭ്യാസത്തിനായി 493 കോടിയും മാറ്റിവച്ചു