ജാതിപ്പേര് വിളിച്ച് അധിക്ഷേപിസിച്ചാൽ കര്‍ശന നടപടി .ബി.എസ്. മാവോജി

റാന്നി വെച്ചൂച്ചിറ മണ്ണടിശാല സ്വദേശിനി ജെസി മാത്യുവിനെയും കുടുംബത്തെയും അയല്‍വാസി ജാതിപ്പേര് വിളിച്ച ആക്ഷേപിക്കുകയും നിരന്തരം അശ്ലീല പ്രദര്‍ശനം നടത്തുകയും മര്‍ദിക്കുകയും ചെയ്തിരുന്നുവെന്ന പരാതിയിന്‍മേലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

0

പത്തനംതിട്ട :ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചവര്‍ക്കെതിരെ കര്‍ശന നടപടി പട്ടികജാതി കുടുംബത്തെ ജാതിപ്പേര് വിളിച്ച് അധിഷേപിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന പട്ടികജാതി പട്ടിക ഗ്രോത്രവര്‍ഗ പരാതി പരിഹാര അദാലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. റാന്നി വെച്ചൂച്ചിറ മണ്ണടിശാല സ്വദേശിനി ജെസി മാത്യുവിനെയും കുടുംബത്തെയും അയല്‍വാസി ജാതിപ്പേര് വിളിച്ച ആക്ഷേപിക്കുകയും നിരന്തരം അശ്ലീല പ്രദര്‍ശനം നടത്തുകയും മര്‍ദിക്കുകയും ചെയ്തിരുന്നുവെന്ന പരാതിയിന്‍മേലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ തിരുവല്ല ഡിവൈഎസ്പിക്ക് കമ്മീഷന്‍ നിര്‍ദേശവും നല്‍കി. എതിര്‍ക ക്ഷികള്‍ക്കെതിരെ പട്ടിക ജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം നടപടിയെടുക്കാനും നിര്‍ദേശിച്ചു.
കൂലിപ്പണിക്കാരനായ ഭര്‍ത്താവും രണ്ട് മക്കളും അടങ്ങുന്ന തന്റെ കുടുബത്തെ അയല്‍വാസിയും മക്കളും നിരന്തരമായി ജാതിപ്പേര് വിളിക്കുകയും മക്കളെ മാനസികമായി തളര്‍ത്തുകയും വഴി നടക്കുന്നത് തടസപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ജെസി മാത്യുവിന്റെ പരാതിയില്‍ പറയുന്നത്. ഇത് തുടര്‍ന്ന ഇവര്‍ വെച്ചൂച്ചിറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുണ്ടായി. തുടര്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും വീണ്ടും അധിക്ഷേപം തുടര്‍ന്നതിന്റെ ഭാഗമായാണ് ജെസി അദാലത്തിനെ സമീപിച്ചത്.

പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജിയുടെ നേതൃത്വത്തില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ രണ്ട് ദിവസം കൊണ്ട് പരിഗണിച്ചത് 160 കേസുകള്‍. ഇതില്‍ 134 കേസുകള്‍ക്കും പരിഹാരം കണ്ടു. 17 പുതിയ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്്. കമ്മീഷന്‍ ചെയര്‍മാന്റെയും അംഗം എസ്. അജയകുമാറിന്റെയും നേതൃത്വത്തിലുള്ള രണ്ട് ബഞ്ചുകളിലാണ് അദാലത്ത് നടന്നത്. രജിസ്ട്രാര്‍ ജി.തുളസീധരന്‍ പിള്ള, സെക്ഷന്‍ ഓഫീസര്‍ ശബരീനാഥ് എന്നിവരും അദാലത്തിനുണ്ടായിരുന്നു

You might also like

-