ബുറെവി ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്നാട്ടിൽ എന്ന് കേന്ദ്ര സംഘം സന്ദർശനം നടത്തും
കടലൂര്‍, രാമനാഥപുരം, തഞ്ചാവൂര്‍, തിരുവാരൂര്‍ ജില്ലകളിലാണ് കനത്ത മഴ നാശം വിതച്ചത്. 17 മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു
ചെന്നൈ : ബുറെവി ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്നാട്ടിൽ എന്ന് കേന്ദ്ര സംഘം സന്ദർശനം നടത്തും ബുറെവി ചുഴലിക്കാറ്റ്ന്യൂനമർദ്ദമായി ശക്തി കുറഞ്ഞതോടെ, തമിഴ്നാട്ടിൽ മഴ കുറഞ്ഞു. എന്നാൽ തീരദേശ മേഖലകളിൽ പെയ്ത ശക്തമായ മഴ കനത്ത നാശ നഷ്ടമുണ്ടാക്കി. ആറ് ജില്ലകളിലെ ഇരുപത്തി അയ്യായിരത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുകയാണ്. മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. കടലൂര്‍, രാമനാഥപുരം, തഞ്ചാവൂര്‍, തിരുവാരൂര്‍ ജില്ലകളിലാണ് കനത്ത മഴ നാശം വിതച്ചത്. 17 മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. പ്രശ്ന ബാധിത പ്രദേശങ്ങളിൽ മന്ത്രിമാർ ഇന്ന് സന്ദർശനം നടത്തും. ദുരന്ത നിവാരണ പ്രശ്നങ്ങൾ ഏകോപിപ്പിക്കാനാണ് മന്ത്രിമാർ എത്തുക. ദേശീയ ദുരന്ത നിവാരണ സേനയടെ 14 സംഘങ്ങൾ ആറ് ജില്ലകളിലായി തുടരുന്നുണ്ട്. നിവാര്‍ ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങളെ കുറിച്ച് പരിശോധന നടത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് ചെന്നൈ, കടലൂർ, വെല്ലൂർ, ചെങ്കൽപേട്ട് ജില്ലകൾ സന്ദർശിക്കും.