ഡൽഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റില്‍
ഈ വർഷം മാത്രം ഡൽഹി മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട് കവിതയ്ക്ക് ഇ ഡിയും ഐ ടി വിഭാഗവും രണ്ടു തവണ സമൻസ് നൽകിയിരുന്നെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് ഇന്നു രാവിലെ മിന്നൽ പരിശോധന നടത്തിയത്.കവിതക്ക് അറസ്റ്റ് മെമ്മോ നൽകിയപ്പോൾ ഇഡി ഉദ്യോഗസ്ഥരും കവിതയുടെ സഹോദരൻ കൂടിയായ ബിആർഎസ് നേതാവ് കെടിആറും തമ്മിൽ തർക്കമുണ്ടായെന്നും റിപ്പോർട്ടുണ്ട്
ബംഗലൂരു|ഡൽഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് (ഭാരത് രാഷ്ട്ര സമിതി) നേതാവ് കെ കവിത അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ കവിതയുടെ വസതിയിൽ ഇ ഡി, ഐ ടി വിഭാഗങ്ങള്‍ ഇന്ന് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് പിന്നാലെ കവിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെ കവിതയെ ചോദ്യം ചെയ്യുന്നതിനായി ഡൽഹിയിലേക്ക് കൊണ്ടുപോയി.എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയത് അല്‍പം മുമ്പ് മാത്രമാണ്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള കവിതയുടെ വസതിയില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഐടി വകുപ്പുകളും (ഇൻകം ടാക്സ്) റെയ്ഡ് നടത്തിയിരുന്നു.
ഡൽഹി സര്‍ക്കാരിന്‍റെ കീഴിലായിരുന്ന മദ്യവില്‍പനയുടെ ലൈസൻസ് 2012ല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറിയതില്‍ അഴിമതി നടന്നതായി ഇഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി കണ്ടെത്തിയിരുന്നു. മദ്യവ്യവസായികള്‍ക്ക് അനര്‍ഹമായ ലാഭം ഇടപാടില്‍ ലഭിച്ചു. ഇതില്‍ ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും കവിതയും ആം ആദ്‍മി നേതാവ് വിജയ് നായരും ഉള്‍പ്പെട്ടു എന്നാണ് ആരോപണം.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കവിതയുടെ അറസ്റ്റ് ബിആര്‍എസിന് വലിയ രീതിയില്‍ തിരിച്ചടിയാകും. അതേസമയം ആം ആദ്‍മി നേതാവ് അരവിന്ദ് കെജ്രിവാളിനോടും മദ്യഅഴിമതിക്കേസില്‍ നാളെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജാരാകാൻ നിര്‍ദേശിച്ചിട്ടുണ്ട്.
ഈ വർഷം മാത്രം ഡൽഹി മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട് കവിതയ്ക്ക് ഇ ഡിയും ഐ ടി വിഭാഗവും രണ്ടു തവണ സമൻസ് നൽകിയിരുന്നെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് ഇന്നു രാവിലെ മിന്നൽ പരിശോധന നടത്തിയത്.കവിതക്ക് അറസ്റ്റ് മെമ്മോ നൽകിയപ്പോൾ ഇഡി ഉദ്യോഗസ്ഥരും കവിതയുടെ സഹോദരൻ കൂടിയായ ബിആർഎസ് നേതാവ് കെടിആറും തമ്മിൽ തർക്കമുണ്ടായെന്നും റിപ്പോർട്ടുണ്ട്. കവിതയ്‌ക്കെതിരെ ഇ ഡി നിയമവിരുദ്ധമായ അറസ്റ്റ് വാറണ്ടാണ് പുറപ്പെടുവിച്ചതെന്ന് കെടിആർ ആരോപിച്ചു. അന്വേഷണ സംഘത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തരുതെന്ന് ഇ ഡി ഉദ്യോഗസ്ഥർ കെടിആറിനോട് പറഞ്ഞു.
ഇഡി റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ നേതാക്കളെ ഉപദ്രവിക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നതായും ബിആർഎസ് വക്താവ് ശ്രാവൺ ദാസോജു നേരത്തെ പറഞ്ഞിരുന്നു