അമേരിക്കയിൽ ഏഴുവയസ്സുകാരനെ ജേഷ്ടൻ ഏഴാംനിലയിൽനിന്നു വലിച്ചെറിഞ്ഞു കൊലപ്പെടുത്തി
മാനസിക അസ്വാസ്ഥ്യമുള്ള ഷോണ്‍ സ്മിത്താണ് (20) സഹോദരന്‍ ഷിംറോണ്‍ സ്മിത്തിനെ (4) താഴേക്ക് വലിച്ചെറിഞ്ഞത്.

ബ്രൂക്ക്‌ലിന്‍ (ന്യൂയോര്‍ക്ക്): 4 വയസ്സുകാരനെ അപ്പാര്‍ട്ട്‌മെന്റിലെ 7ാം നിലയില്‍ നിന്നും താഴെ കോണ്‍ക്രീറ്റ് തറയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ഇരുപത് വയസ്സുകാരന്‍ സഹോദരന്‍ അറസ്റ്റിലായി.ബ്രൂക്ക്‌ലിന്‍ ഫഌറ്റ്‌ലാന്റ് അപ്പാര്‍ട്ട്‌മെന്റില്‍ സെപ്റ്റംബര്‍ 29 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
മാനസിക അസ്വാസ്ഥ്യമുള്ള ഷോണ്‍ സ്മിത്താണ് (20) സഹോദരന്‍ ഷിംറോണ്‍ സ്മിത്തിനെ (4) താഴേക്ക് വലിച്ചെറിഞ്ഞത്.എന്തോ താഴെ പതിക്കുന്ന ശബ്ദം കേട്ട് സമീപവാസികള്‍ പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് അസ്ഥികള്‍ തകര്‍ന്ന നിലയില്‍ നാല് വയസ്സുകാരന്റെ ശരീരം കോണ്‍ക്രീറ്റ് തറയില്‍ കണ്ടെത്തി.
ഇതിനിടയില്‍ ഷോണ്‍ സ്ഥലത്തെത്തി പോലീസില്‍ കുറ്റ സമ്മതം നടത്തി. ശനിയാഴ്ച വൈകിട്ട് ഷോണിനെ പോലീസ് കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തു.’എന്തോ നല്ലതല്ലാത്ത ചില കാര്യങ്ങള്‍ ചെയ്യണമെന്ന് എന്റെ തലയില്‍ ആരോ മന്ത്രിക്കുന്നതായി’ ഈയ്യിടെ ഷോണ്‍ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് ഗയാനയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് ആറ് മക്കളുമായി കുടിയേറിയ മാതാപിതാക്കളുടെ മൂത്ത മകനാണ് ഷോണ്‍, ഏറ്റവും ഇളയ മകനാണ് കൊല്ലപ്പെട്ടത്.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്