ബ്രിക്‌സ് രാജ്യങ്ങള്‍ വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാനാകണം :മോദി

ബ്രിക്‌സ് രാജ്യങ്ങളുടെ ആഭ്യന്തര വളര്‍ച്ച നിരക്ക് വര്‍ധിക്കുന്നതില്‍ സേവന മേഖലയ്ക്ക് വളരെ വലിയ പങ്കാണ് ഉള്ളത്. സേവന രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തുന്നതിലൂടെ രാജ്യങ്ങളുടെ ആഭ്യന്തര വളര്‍ച്ച നിരക്ക് ഇനിയും വര്‍ധിപ്പിക്കാമെന്നും മോദി നിര്‍ദ്ദേശിച്ചു.

0

ബ്രസീലിയ : ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാനാകണം ഇനിയുള്ള ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസന മേഖലയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമാക്കണം. ഇതിനായി ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കണെമന്നും മോദി വ്യക്തമാക്കി. ബ്രികിസ് ഉച്ചകോടിയിലെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രിക്‌സ് രാജ്യങ്ങളുടെ ആഭ്യന്തര വളര്‍ച്ച നിരക്ക് വര്‍ധിക്കുന്നതില്‍ സേവന മേഖലയ്ക്ക് വളരെ വലിയ പങ്കാണ് ഉള്ളത്. സേവന രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തുന്നതിലൂടെ രാജ്യങ്ങളുടെ ആഭ്യന്തര വളര്‍ച്ച നിരക്ക് ഇനിയും വര്‍ധിപ്പിക്കാമെന്നും മോദി നിര്‍ദ്ദേശിച്ചു.

നൂതന ഭാവിക്കായുള്ള സാമ്പത്തിക വളര്‍ച്ച എന്ന പ്രമേയം വളരെ അര്‍ഥവത്താണ്. നൂതന സാങ്കേതിക വിദ്യകളും കണ്ടുപിടുത്തങ്ങളുമാണ് വികസനത്തിന്റെ അടിസ്ഥാനം. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നത് വികസനത്തെ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു.
ആരോഗ്യമേഖലയില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ വര്‍ധിപ്പിക്കണമെന്നും, ആഗോള സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനായി കൂടുതല്‍ ഫലവത്തായ നടപടികള്‍ സ്വീകരിക്കണമെന്നും പ്ലീനറി സെഷനില്‍ മോദി പറഞ്ഞു

You might also like

-