ടാക്സ് വെട്ടിപ്പ് ! കൺസർവേറ്റിവ് പാർട്ടി ചെയർമാൻ നദീം സഹാവിയെ ഋഷി സുനക് മന്ത്രിസഭയിൽനിന്ന് പുറത്താക്കി
മുൻ ചാൻസലറെ നീക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനിടെ അദ്ദേഹത്തിന്റെ നികുതി കാര്യങ്ങളിൽ അന്വേഷണത്തിന് സുനക് ഉത്തരവിട്ടിരുന്നു.ബോറിസ് ജോൺസൺ ഗവൺമെന്റിൽ രാജ്യത്തിന്റെ ട്രഷറിയുടെ ചുമതലയായിരിക്കുമ്പോൾ സഹാവി ദശലക്ഷക്കണക്കിന് ഡോളറിന്റെ അടക്കാത്ത നികുതി ബിൽ തീർപ്പാക്കിയതായി ആരോപണം നേരിട്ടിരുന്നു.
ലണ്ടൺ | കൺസർവേറ്റിവ് പാർട്ടി ചെയർമാൻ നദീം സഹാവിയെ ഋഷി സുനക് മന്ത്രിസഭയിൽനിന്ന് പുറത്താക്കി. സഹാവി നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് പിഴയടച്ചിട്ടുണ്ടെന്നും മന്ത്രിയാകുമ്പോൾ ഇക്കാര്യം ടാക്സ് അതോറിറ്റിയെ അറിയിച്ചില്ലെന്നുമാണ് ആരോപണം.സുനക്കിന്റെ നൈതിക ഉപദേഷ്ടാവ് ലോറി മാഗ്നസിന്റെ അന്വേഷണ റിപ്പോർട്ട് യുകെ സർക്കാർ പുറത്തുവിട്ടു.മുൻ ചാൻസലറെ നീക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനിടെ അദ്ദേഹത്തിന്റെ നികുതി കാര്യങ്ങളിൽ അന്വേഷണത്തിന് സുനക് ഉത്തരവിട്ടിരുന്നു.ബോറിസ് ജോൺസൺ ഗവൺമെന്റിൽ രാജ്യത്തിന്റെ ട്രഷറിയുടെ ചുമതലയായിരിക്കുമ്പോൾ സഹാവി ദശലക്ഷക്കണക്കിന് ഡോളറിന്റെ അടക്കാത്ത നികുതി ബിൽ തീർപ്പാക്കിയതായി ആരോപണം നേരിട്ടിരുന്നു.
നദീം സഹാവിയെ മന്ത്രിസഭയിൽനിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്ര അന്വേഷണത്തിൽ ചട്ടലംഘനം വ്യക്തമായെന്നും അതിനാൽ മന്ത്രിസഭയിൽനിന്ന് നീക്കുകയാണെന്നും ഋഷി സുനക് സഹാവിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോയ നിരവധി സന്ദർഭങ്ങളിൽ സഹവിയുടെ പ്രവർത്തനം നിർണായകമായതായി ഋഷി സുനക് കത്തിൽ കൂട്ടിച്ചേർത്തു.നികുതി അടയ്ക്കാത്തതിനെച്ചൊല്ലി എച്ച്എംആർസിയുമായി തർക്കമുണ്ടായതിനെത്തുടർന്ന് പ്രശ്നം പരിഹരിക്കാൻ സഹവി പിഴയടച്ചു. ഇതോടെ സഹവിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.