കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻ‌കോക്ക് രാജിവെച്ചു

കോവിഡ് മാനദണ്ഡം ലംഘിച്ചു സഹപ്രവർത്തകയെ ചുംബിച്ച മാറ്റ് ഹാൻകോക്ക് വിമർശനങ്ങളെ തുടർന്നാണ് രാജിവെച്ചത്

0

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻ‌കോക്ക് രാജിവെച്ചു. കോവിഡ് മാനദണ്ഡം ലംഘിച്ചു സഹപ്രവർത്തകയെ ചുംബിച്ച മാറ്റ് ഹാൻകോക്ക് വിമർശനങ്ങളെ തുടർന്നാണ് രാജിവെച്ചത്.സൺ പത്രം ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം വന്‍ ചര്‍ച്ചയാവുകയും ചെയ്തു. തുടർന്നായിരുന്നു മന്ത്രിയുടെ രാജി. പ്രധാനമന്ത്രി ബോറിസ് ജോൺസണ് ഹാൻകോക്ക് രാജിക്കത്ത് കൈമാറി.

കുടുംബാംഗങ്ങളല്ലാത്തവരുമായി ആലിംഗനം പോലും വിലക്കിയിരുന്ന സമയത്ത് സഹപ്രവർത്തക ജീന കൊളാഞ്ചലോയെ മന്ത്രി ചുംബിച്ചതാണ് രാജിയിലേക്ക് നയിച്ചത്. വീടിന് പുറത്ത് ആളുകളുമായി അടുത്തിടപഴകുന്നതിന് ബ്രിട്ടനിൽ ഇപ്പോഴും നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. ആരോഗ്യമന്ത്രിയെന്ന നിലയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും നിരന്തരം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്ന വ്യക്തിയാണ് ഹാൻകോക്ക്.

You might also like

-