“സി കെ ജാനുവിന് കൈക്കൂലി” വിവാദം വയനാട്ടിൽ ബി ജെ പിയിൽ വീണ്ടും കുട്ടാ രാജി ?
സുൽത്താൻബത്തേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ.എൻ. സജി കുമാർ, നൂൽപ്പുഴ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ. പ്രേമൻ, അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ടി. അനിൽ, ചീരാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുബ്രഹ്മണ്യൻ എന്നിവർ നിയോജകമണ്ഡലം പ്രസിഡന്റിനെ ഫോണിൽ വിളിച്ച് രാജിസന്നദ്ധത അറിയിച്ചെന്നാണ് വിവരം
സുൽത്താൻബത്തേരി :സി കെ ജാനുവിന് കൈക്കൂലി നൽകാട്ടിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വയനാട്ടിൽ ബി ജെ പി ജില്ലാഘടകത്തിൽ ഉടെലെടുത്ത ഭിന്നിപ്പ് വീണ്ടും മറനീക്കി പുറത്തു വന്നിരിക്കുകയാണ് . വിവാദത്തെത്തുടർന്നു യുവമോർച്ചാ നേതാക്കളെ പുറത്താക്കിയതടക്കമുള്ള നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് ജില്ലയിലെ ബി.ജെ.പി.ക്കുള്ളിൽ വീണ്ടും കൂട്ടരാജിതയ്യാറെടുത്തിരിക്കുകയാണ് നേതാക്കൾ . ഇതിനോടകം രണ്ട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരും ഒരു ജനറൽസെക്രട്ടറിയും ഒരു മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റുമാണ് പാർട്ടി നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട് .
സുൽത്താൻബത്തേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ.എൻ. സജി കുമാർ, നൂൽപ്പുഴ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ. പ്രേമൻ, അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ടി. അനിൽ, ചീരാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുബ്രഹ്മണ്യൻ എന്നിവർ നിയോജകമണ്ഡലം പ്രസിഡന്റിനെ ഫോണിൽ വിളിച്ച് രാജിസന്നദ്ധത അറിയിച്ചെന്നാണ് വിവരം. ഇവർ വെള്ളിയാഴ്ച രാജിക്കത്ത് നിയോജക മണ്ഡലം കമ്മിറ്റിക്ക് കൈമാറിയേക്കുമെന്നാണ് അറിയുന്നത്. അതേസമയം സംസ്ഥാന നേതൃത്തം ഇടപെട്ടു ഇവരെ അനുനയിപ്പിക്കാനും ശ്രമങ്ങൾ നടനുവരികയാണ് .
പാർട്ടി നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ബത്തേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ.എൻ. സജികുമാർ പറഞ്ഞു. ജില്ലയിലെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ സംഘടനാ സെക്രട്ടറിയടക്കമുള്ളവരെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും അവർ കേൾക്കാൻ തയ്യാറായില്ലെന്നും സജികുമാർ പറഞ്ഞു.
വരുംദിവസങ്ങളിൽ കൂടുതൽപ്പേർ പാർട്ടി വിടുമെന്ന സൂചനകളും പുറത്തുവരുന്നു. ചിലയിടങ്ങളിൽ പാർട്ടി കമ്മിറ്റികൾ പിരിച്ചുവിടാനും ചർച്ചകൾ നടക്കുന്നുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജൂലായ് അഞ്ചാം തിയ്യതിയോടെ സംസ്ഥാന നേതാക്കൾ ജില്ലയിലെത്തും.