ബ്രൂവറി സര്‍ക്കാര്‍ ഉത്തരവ് വ്യവസായികളെ സഹായിക്കാനെന്നാണ് ചെന്നിത്തല
ബ്രൂവറി,ഡിസ്റ്റലറി അനുമതി റദ്ദാക്കിയത് വിവാദംമൂലമെന്ന സര്‍ക്കാര്‍ ഉത്തരവ് വ്യവസായികളെ സഹായിക്കാനെന്നാണ് ചെന്നിത്തലയുടെ ആരോപണം
തിരുവനന്തപുരം: മദ്യനിർമ്മാണ ശാലകളുടെ അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ്. ബ്രൂവറി ഡിസ്റ്റലറി അനുമതി റദ്ദാക്കിയതിന് പിന്നാലെ പ്രളയകാലത്ത് വിവാദങ്ങളൊഴിവാക്കാനാണിതെന്ന വിചിത്ര വാദമാണ് സര്‍ക്കാര്‍ സര്‍ക്കുലറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രൂവറി,ഡിസ്റ്റലറി അനുമതി റദ്ദാക്കിയത് വിവാദംമൂലമെന്ന സര്‍ക്കാര്‍ ഉത്തരവ് വ്യവസായികളെ സഹായിക്കാനെന്നാണ് ചെന്നിത്തലയുടെ ആരോപണം.
ഒരു നപടി റദ്ദാക്കാനുള്ള വസ്തുനിഷ്ഠമായ കാരണങ്ങൾ പറയുകയോ, റദ്ദാക്കുന്നു എന്ന് മാത്രം സര്‍ക്കുലറില്‍ വ്യക്തമാക്കുകയോ ആണ് പതിവ്. അനുമതിയിൽ ഒരുതെറ്റുമില്ലെന്ന് ഉത്തരവ് തന്നെ പറയുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. പക്ഷെ പ്രളയകാലത്ത് വിവാദങ്ങൾ ഒഴിവാക്കാനാണ് തീരുമാനം പിൻവലിക്കുന്നതെന്നും സർക്കാർ രേഖാമൂലം സമ്മതിക്കുന്നു.തന്‍റേതായ തെറ്റുകൊണ്ടോ, യുക്തിസഹമായ കാരണം കൊണ്ടോ അല്ല സർക്കാർ ഉത്തരവ് റദ്ദാക്കിയതെന്ന് അനുമതി കിട്ടിയവർക്ക് കോടതിയിൽ സമർദ്ധിക്കാനാവും. സർക്കാർ കോടതിയിൽ തോറ്റെന്നും വരാം.