തെരെഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കെ പി സി സെക്കട്ടറിമാരുടെ യോഗം
ഓരോ ജില്ലയിലേയും തോല്‍വിയുടെ കാരണം സംബന്ധിച്ച് സെക്രട്ടറിമാര്‍ കെപിസിസി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും.ജില്ലകളില്‍ സംഘടനാ തലത്തിലുണ്ടായ വീഴ്ചകള്‍, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ പാളിച്ചകള്‍
തിരുവനതപുരം :തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ തെറ്റുതിരുത്തല്‍ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് ചേരുന്ന ഭാരവാഹി യോഗത്തില്‍ ഓരോ ജില്ലയിലേയും തോല്‍വിയുടെ കാരണം സംബന്ധിച്ച് സെക്രട്ടറിമാര്‍ കെപിസിസി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും.ജില്ലകളില്‍ സംഘടനാ തലത്തിലുണ്ടായ വീഴ്ചകള്‍, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ പാളിച്ചകള്‍, പ്രചാരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ തുടങ്ങി ഓരോ ജില്ലകളിലും എന്താണ് സംഭവിച്ചതെന്ന വിശദമായ റിപ്പോര്‍ട്ടാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് കെപിസിസി നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പ്രത്യേകം പരിശോധിക്കും.
പാര്‍ട്ടി തീരുമാനത്തിനപ്പുറം ഏതെങ്കിലും നേതാക്കള്‍ ഇടപെട്ടിട്ടുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരത്തെയും കൊല്ലത്തെയും പരാജയം വിശദമായി യോഗം ചര്‍ച്ച ചെയ്‌തേക്കും. തെറ്റുതിരുത്തലിന്റെ ഭാഗമായി ഓരോ നിയോജക മണ്ഡലങ്ങളുടെയും ചുമതല ഓരോ സെക്രട്ടറിമാര്‍ക്ക് വീതിച്ചു നല്‍കും.