ശോഭക്ക് മേൽ സുരേന്ദ്രന്റെ അച്ചടക്കത്തിന്റെ വാൾ വിമതനേതാക്കൾക്കെതിരെ നടപടിക്കൊരുങ്ങി കെ സുരേന്ദ്രൻ
ശോഭ സുരേന്ദ്രന്‍ തെരെഞ്ഞെടുപ്പ് രംഗത്തുപോലും വന്നില്ല ,ഇക്കാര്യത്തിൽ ശോഭ അടക്കമുളള നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിസ്വീകരിക്കാനാണ് കെ. സുരേന്ദ്രന്റെ നീക്കം
തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണപ്രവർത്തനം നടത്താതെ വിട്ടു നിന്ന നേതാക്കൾക്കെതിരെ നടപടിക്കൊരുങ്ങി കെ സുരേന്ദ്രൻ വിമത നേതാക്കൾക്കെതിരെ തെരഞ്ഞെടുപ്പിന്റെ മറവിൽ ഒതുക്കൽ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സുരേന്ദ്രൻറെ ഇപ്പോഴത്തെ നടപടിയെന്നാണ് വിശേഷിപ്പായിക്കയുന്നതു .സുരേന്ദ്രനുമായി പിണങ്ങായ് വിഭാഗതിയതയുടെ പേരിൽ നിരവധി സംസ്ഥാന നേതാക്കൾ സുരേന്ദ്രനെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നെങ്കിലും .ശോഭ സുരേന്ദ്രന്‍ തെരെഞ്ഞെടുപ്പ് രംഗത്തുപോലും വന്നില്ല ,ഇക്കാര്യത്തിൽ ശോഭ അടക്കമുളള നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിസ്വീകരിക്കാനാണ് കെ. സുരേന്ദ്രന്റെ നീക്കം . വാർത്ത സമ്മേളനത്തിൽ സുരേന്ദ്രൻ നേതാക്കൾക്കെതിരെയുള്ള നടപടികൾ സംബന്ധിച്ചു സൂചിപ്പിക്കുകയുണ്ടായി “ചിലരെല്ലാം പ്രചാരണ രംഗത്തു നിന്ന് വിട്ടുനിന്നെന്നും ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കു” സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. സംസ്ഥാനത്ത് 25 പഞ്ചായത്തുകളില്‍ യുഡിഎഫ് എല്‍ഡിഎഫ് ഒത്തുകളി നടന്നതായും സുരേന്ദ്രന്‍ ആരോപിച്ചു.തെരെഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് സുരേന്ദ്രനെ മാറ്റാനുളള ശോഭ സുരേന്ദ്രന്‍ വിഭാഗം ശക്തമാക്കിയിരിക്കെയാണ് അച്ചടക്കത്തിന്‍റെ വാളോങ്ങാനുളള സുരേന്ദ്രന്‍റെ നീക്കം.
സംസ്ഥാന ഘടകത്തിലെ പുനസംഘടയില്‍ പ്രതിഷേധിച്ച് ശോഭ സുരേന്ദ്രന്‍ അടക്കമുളള ഒരു വിഭാഗം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്ന പി.എം വേലായുധന്‍, ജെആര്‍ പദ്മകുമാര്‍ അടക്കമുളള നേതാക്കളും പ്രചാരണത്തില്‍ സജീവമായില്ല. തനിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയാണ് സുരേന്ദ്രന്‍ കോഴിക്കോട് നടത്തിയ വാർത്ത സമ്മേളനത്തിലൂടെ പങ്കുവെക്കുന്നത് .സുരേന്ദ്രനെതിരായ നീക്കങ്ങളില്‍ കൃഷ്ണദാസ് പക്ഷവും ഉണ്ടായിരുന്നെങ്കിലും കൃഷ്ണദാസ് പക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അതേസമയം തങ്ങളെ അവഗണിക്കുന്നുവെന്ന പരാതി പരിഹരിക്കാത്തതിനാലാണ് പ്രചാരണത്തിന് ഇറങ്ങാതിരുന്നകതെന്നും ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നുമാണ് ശോഭ സുരേന്ദ്രന്‍ വിഭാഗം പറയുന്നത്.