എസ്എൻസി ലാവ്ലിൻ കേസ് അടിയന്തിര പരിഗണിക്കണമെന്ന് സിബിഐ

മറ്റ് കേസുകളിലെ കോടതി നടപടികൾ നീണ്ടുപോയതിനാൽ ലാവ് ലിൻ കേസ് പരിഗണനക്ക് എടുത്തില്ല

0

ഡൽഹി :എസ്എൻസി ലാവ്ലിൻ കേസ് അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് സിബിഐ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്തയാണ് ഈ ആവശ്യം ഉന്നയിച്ചത്. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കാമന്ന് കോടതി അറിയിച്ചു. എസ്എൻസി ലാവ്ലിൻ കേസ് ഇന്ന് 23-ാമത്തെ കേസായാണ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ കോടതി പരിഗണിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മറ്റ് കേസുകളിലെ കോടതി നടപടികൾ നീണ്ടുപോയതിനാൽ ലാവ് ലിൻ കേസ് പരിഗണനക്ക് എടുത്തില്ല. കോടതി നടപടികൾ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇടപെട്ടാണ് എസ്.എൻ.സി ലാവ് ലിൻ കേസ് വേഗത്തിൽ പരിഗണിക്കണമെന്ന് സോളിസിറ്ററ്‍ ജനറൽ ആവശ്യപ്പെട്ടത്. ജസ്റ്റിസ് യുയു.ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിൽ തന്നെയാണ് ഇനി ലാവ് ലിൻ കേസ് പരിഗണിക്കുക.

You might also like

-