ഹത്രാസ് സി ബി ഐ അന്വേഷണം പ്രഖ്യപിച്ച് യോഗി .കുടുംബത്തിന് നീതി കിട്ടും വരെ ഞങ്ങളുടെ പോരാട്ടം തുടരും പ്രിയങ്കയും രാഹുലും
പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന് ഹാത്രസിലെത്തിയ പ്രിയങ്ക ഗാന്ധി
ലക്നൗ: ഹത്റാസ് പീഡനക്കേസിൽ നിർണായക നീക്കവുമായി യുപി സർക്കാർ. കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.കേസ് കൈകാര്യം ചെയ്തതിൽ യുപി പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി തന്നെ തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിടുന്നതായി യോഗി ആദിത്യനാഥിൻ്റെ പ്രഖ്യാപനം വന്നത്.
#WATCH Hathras: Congress leader Priyanka Gandhi Vadra hugged the mother of the alleged gangrape victim, at the latter's residence. (earlier visuals) pic.twitter.com/0Te34JJMrM
— ANI UP (@ANINewsUP) October 3, 2020
ഇന്ന് വൈകിട്ട് ഹത്റാസിലെ ഗ്രാമത്തിലെത്തി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ കണ്ടു .പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന് ഹാത്രസിലെത്തിയ പ്രിയങ്ക ഗാന്ധി. പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങൾ നേരിട്ട ക്രൂരത വിവരിച്ചു. ഇരയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് യുപി സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഒരു ശക്തിക്കും ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.കൊലപ്പെട്ട മകളെ അവസാനമായി ഒരു നോക്ക് കാണാൻ ഈ പാവം കുടുംബത്തിന് സാധിച്ചില്ല. തൻ്റെ ഉത്തരവാദിത്തങ്ങൾ എന്താണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരിച്ചറിയണം. ഈ കുടുംബത്തിന് നീതി കിട്ടും വരെ ഞങ്ങളുടെ പോരാട്ടം തുടരും. യുവതിയുടെ കുടുംബത്തെ നിശബ്ദരാക്കാൻ ലോകത്തൊരു ശക്തിക്കും സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുകുൾ വാസ്നിക് എന്നിവര്‍ക്കൊപ്പമാണ് രാഹുലും പ്രിയങ്കയും ഹാത്രസിലെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് ഹത്രസിൽ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ യുപി പൊലീസ് ഇരുവർക്കും അനുമതി നൽകിയത്. സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പം കാറിലെത്തിയ രാഹുലിനെ ഡിഎൻഡി എക്സ്പ്രസ‍് വേയിൽ പൊലീസ് തടഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരെയും ഹത്രസിലേക്കു പോകാൻ അനുവദിച്ചു.