സഭയുടെ പവിത്രത നഷ്ടപ്പെടുത്തി: പ്രതിഷേധിച്ച 8 പേർക്ക് സസ്പെന്‍ഷന്‍

ഡെറിക് ഒബ്രിയാന്‍, സഞ്ജയ് സിംഗ്, രാജീവ് സതാവ്, സയ്യിദ് നസീര്‍ ഹുസൈന്‍, റിപുന്‍ ബോറ, ഡോല സെന്‍ എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട് മറ്റ് എംപിമാര്‍.

0

ഡൽഹി :കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളെന്ന് ഉപരാഷ്ട്രപതി. തൃണമൂല്‍ എംപി ഡെറിക് ഒബ്രയനെ പേരെടുത്ത് പറഞ്ഞ് താക്കീത് ചെയ്തു. ഇവർ പുറത്തേക്ക് പോകണമെന്ന് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.
കുറ്റങ്ങള്‍ 1. ചട്ടങ്ങള്‍ പാലിച്ചില്ല 2. സഭാമര്യാദകള്‍ പാലിച്ചില്ല 3. സഭാനാഥനോട് അവമതിപ്പ്. അതേസമയം, ഉപാധ്യക്ഷനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം തള്ളി.നടപടി നേരിട്ടവരില്‍ എളമരം കരീമും കെ കെ രാഗേഷുമുണ്ട്. ഡെറിക് ഒബ്രിയാന്‍, സഞ്ജയ് സിംഗ്, രാജീവ് സതാവ്, സയ്യിദ് നസീര്‍ ഹുസൈന്‍, റിപുന്‍ ബോറ, ഡോല സെന്‍ എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട് മറ്റ് എംപിമാര്‍.

സഭയുടെ പവിത്രത നഷ്ടപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെയെന്ന് വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി ചെയര്‍മാന്‍റെ മുഖത്തേക്ക് റൂള്‍ ബുക്ക് വലിച്ചെറിഞ്ഞു. മോശം വാക്കുകള്‍ ഉപയോഗിച്ച് മുദ്രാവാക്യം മുഴക്കി. സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പേപ്പര്‍ കീറിയെറിഞ്ഞു. നിര്‍ഭാഗ്യകരമായ സംഭവമാണ് സഭയിലുണ്ടായതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് വിവാദ കാര്‍ഷിക പരിഷ്കരണ ബില്‍ ഇന്നലെ രാജ്യസഭയില്‍ പാസാക്കിയത്. കര്‍ഷകര്‍ക്കുള്ള മരണ വാറണ്ടാണ് ബില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനങ്ങളുടെ അധികാരം കൂടി കവര്‍ന്നെടുത്ത് കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്നതാണ് ബില്ലെന്ന് കെ കെ രാഗേഷ് പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളെല്ലാം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയും ബില്ലിന്‍റെ പകര്‍പ്പ് വലിച്ച് കീറിയും പ്രതിഷേധിക്കുന്നതിനിടെയാണ് കാര്‍ഷിക പരിഷ്കരണ ബില്‍ രാജ്യസഭയില്‍ പാസാക്കിയത്.സഭാ ചട്ടങ്ങള്‍ പാലിക്കാതെ ബില്ലിന്‍മേല്‍ വോട്ടെടുപ്പ് നടത്താനുള്ള ഡപ്യൂട്ടി ചെയര്‍മാന്‍റെ തീരുമാനത്തിനെതിരെ മുതിര്‍ന്ന നേതാക്കളടക്കം പ്രതിഷേധം അറിയിക്കുകയായിരുന്നു. സംസ്ഥാനങ്ങളുടെ അധികാരം, പൊതു ഭക്ഷ്യവിതരണം, ഭക്ഷ്യ സംഭരണം എല്ലാം എടുത്ത് കളയുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

You might also like

-