സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് 12000 കോടി പലിശരഹിത വായ്പ
സംസ്ഥാനങ്ങള്‍ക്ക് വായ്പ നല്‍കാനും തീരുമാനിച്ചു. 50 വര്‍ഷത്തേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ 12000 കോടി രൂപ പലിശരഹിത വായ്പ നല്‍കും. വിപണിയില്‍ 28000 കോടി രൂപയുടെ പണലഭ്യത ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ അവധിയാത്രാബത്ത പരിഷ്കരിച്ചു. അവധിയാത്രാ ബത്തയ്ക്കു പകരം 12% നികുതിയുള്ള ഉല്‍പന്നം വാങ്ങാം. കേന്ദ്ര ജീവനക്കാര്‍ക്ക് പതിനായിരം രൂപവരെ ഉല്‍സവബത്ത മുന്‍കൂര്‍ നല്‍കും. സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ 12,000 കോടി രൂപ പലിശരഹിത വായ്പ നല്‍കും. 50 ശതമാനം തുക ആദ്യഘട്ടത്തില്‍ അനുവദിക്കും. ഇത് ചെലവഴിച്ചശേഷം ബാക്കി തുക നല്‍കു
ഡൽഹി :കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വരാനിരിക്കുന്ന ഉത്സവസീസണില്‍ ഉപഭോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനങ്ങള്‍. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. വൈകീട്ട് നടക്കുന്ന ജി.എസ്.ടി യോഗത്തിനുമുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കൂടുതല്‍ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.സി കാഷ് വൗച്ചര്‍ സ്‌കീം അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 5,675 കോടിയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്. പൊതുമേഖലയിലെ ബാങ്കുകളിലും സ്ഥാപനങ്ങളിലും എല്‍.ടി.സി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപയാണ് വകയിരുത്തുക.
സംസ്ഥാനങ്ങള്‍ക്ക് വായ്പ നല്‍കാനും തീരുമാനിച്ചു. 50 വര്‍ഷത്തേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ 12000 കോടി രൂപ പലിശരഹിത വായ്പ നല്‍കും. വിപണിയില്‍ 28000 കോടി രൂപയുടെ പണലഭ്യത ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. റോഡ്, നഗരവികസനം, ജലസേചനം എന്നിവയ്ക്ക് കൂടുതല്‍ തുക അനുവദിക്കാനും തീരുമാനിച്ചു.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ അവധിയാത്രാബത്ത പരിഷ്കരിച്ചു. അവധിയാത്രാ ബത്തയ്ക്കു പകരം 12% നികുതിയുള്ള ഉല്‍പന്നം വാങ്ങാം. കേന്ദ്ര ജീവനക്കാര്‍ക്ക് പതിനായിരം രൂപവരെ ഉല്‍സവബത്ത മുന്‍കൂര്‍ നല്‍കും. സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ 12,000 കോടി രൂപ പലിശരഹിത വായ്പ നല്‍കും. 50 ശതമാനം തുക ആദ്യഘട്ടത്തില്‍ അനുവദിക്കും. ഇത് ചെലവഴിച്ചശേഷം ബാക്കി തുക നല്‍കുമെന്നും കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു