ജെ.ഇ.ഇ-നീറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല ഹർജി സുപ്രീംകോടതി തള്ളി
മഹാരാഷ്ട്ര, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ ഝാര്‍ഖണ്ട്, ഛത്തീസ്ഗഡ് പുതുച്ചേരിഎന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്
ഡൽഹി ;ജെ.ഇ.ഇ-നീറ്റ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹർജി സുപ്രീംകോടതി വീണ്ടും തള്ളി. പ്രതിപക്ഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നൽകിയ പുനപരിശോധന ഹർജികളാണ് ജസ്റ്റിസ് അശോക്ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തളളിയത്. രാജ്യത്തെ സാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള ജോയിൻറ് എൻട്രൻസ് എക്സാം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് അടുത്ത മാസം 13 നാണ് ആരംഭിക്കുക.
കൊവിഡ് മഹാമാരിയുടെ വ്യാപനവും മരണസംഖ്യയും വർധിച്ചുകൊണ്ടിരിക്കെ സാമ്പ്രദായിക രീതിയിൽ നീറ്റ്-ജെഇഇ പരീക്ഷകൾ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളും പ്രതിപക്ഷവും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കൊവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിനെതിരെ സോണിയഗാന്ധി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് പ്രതിപക്ഷം ഭരിക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ വ്യക്തിപരമായാണ് കോടതിയെ സമീപിച്ചത്.
മഹാരാഷ്ട്ര, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ ഝാര്‍ഖണ്ട്, ഛത്തീസ്ഗഡ് പുതുച്ചേരിഎന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി ആഗസ്റ്റ് 17 ന് സുപ്രീകോടതി തള്ളിയിരുന്നു.