ആശങ്കയില്ല ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ല :മന്ത്രി എംഎം മണി
മഴ കൂടിയാല്‍ ഡാം തുറന്നു വിടാനുള്ള നടപടികള്‍ സ്വീകരിക്കും. എന്നാല്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയതിന് ശേഷം മാത്രമേ ഡാം തുറക്കുകയുള്ളു.
ചെറുതോണി :ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. മഴ കൂടിയാല്‍ ഡാം തുറന്നു വിടാനുള്ള നടപടികള്‍ സ്വീകരിക്കും. എന്നാല്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയതിന് ശേഷം മാത്രമേ ഡാം തുറക്കുകയുള്ളു. ഇടുക്കി- ചെറുതോണി ഡാം സന്ദര്‍ശിച്ചതിന് ശേഷം ഡാം സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അലോഷി പോളിനോട് ഡാമിലെ നിലവിലെ ജലനിരപ്പും ബ്ലൂ അലെര്‍ട് ലെവലിന്റെ സാധ്യതയും അന്വേഷിച്ചു. ജില്ലയില്‍ മഴയുടെ ശക്തിയും ഡാമിലേക്കുള്ള ജലത്തിന്റെ നീരോഴുക്കിലും കുറവ് വന്നിട്ടുണ്ട്.