ജോസ് കെ മണിക്ക് “ചിഹ്നവും പേരും മുഴുവൻ തേങ്ങ കിട്ടിയ പോലെയാണെന്നും ജോസഫ്,

'ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട്ടിൽ 8 ന് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിൽ ചിഹ്നം വിലങ്ങു തടിയാകില്ല

0

കോട്ടയം: പാർട്ടി ചിഹ്നവും പേരും മുഴുവൻ തേങ്ങ കിട്ടിയ പോലെയാണെന്നും ജോസഫ് പരിഹസിച്ചു. ആർക്കും ചിഹ്നം നൽകാൻ ജോസ് കെ മാണിക്ക് അധികാരമില്ലെന്ന് പി ജെ ജോസഫ് പ്രതികരിച്ചു. കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം നിയമ വിരുദ്ധമാണ്. കോടതി വിധി പ്രകാരം ജോസ് കെ മാണിക്ക് ചെയർമാനായി തുടരാനോ പാർട്ടി യോഗങ്ങൾ വിളിച്ചു ചേർക്കാനോ അധികാരമില്ലെന്നും ജോസഫ് പറഞ്ഞു .
‘ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട്ടിൽ 8 ന് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിൽ ചിഹ്നം വിലങ്ങു തടിയാകില്ല. ജോസ് കെ മാണി രാജ്യസഭ അംഗത്വം രാജി വെച്ച് പാലയിൽ മത്സരിക്കുമെന്ന് കരുതുന്നില്ല’. പാലയിലെ സ്വന്തം ബൂത്തിൽ 10 വോട്ട് കുറവു കിട്ടിയതാണ് ജോസ് കെ മാണിയുടെ ജനപിന്തുണയെന്നും പിജെ ജോസഫ് പരിഹസിച്ചു
അതേസമയം കുട്ടനാട്ടിൽ കേരളാകോൺഗ്രസ്സിന് രണ്ടില ചിന്ഹത്തിൽ മത്സരിക്കാൻ സഥാനാർത്ഥിയുണ്ടാകുമെന്നു റോഷി അഗസ്റ്റിൻ പറഞ്ഞു . ചിന്ഹവും പേരും ആരാണ് ഉപയോഗിക്കേണ്ടത് എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ വ്യ്കതമാക്കിയിട്ടുണ്ട് ആർക്കാണ് ചിൻഹാം കൊടുക്കാൻ അതികാരമെന്നത് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിലുണ്ട് . തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനത്തിൽ തീരുമാനം എടുക്കുമെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി

You might also like

-