നായാട്ടു സംഘ ഒരുക്കിയ കെണിയിൽ പുള്ളിപുലികുടുങ്ങി ചത്തു
കമ്പി ഉപയോഗിച്ച് നിര്‍മ്മിച്ച കെണിയില്‍ കുടുങ്ങിയ നിലയിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. പന്നി, കേഴ തുടങ്ങിയ വന്യമൃഗങ്ങളെ പിടികൂടുന്നതിനായിസ്ഥാപിച്ച കെണിയാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍
മൂന്നാർ :നായാട്ടുസംഘം സ്ഥാപിച്ച കെണിയിലകപ്പെട്ട് പുള്ളിപുലി ചത്തു. മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനിലെ തേയിലക്കാട്ടിലാണ് നാലുവയസ് പ്രായമുള്ള പുള്ളിപ്പുലിയെ കെണിയില്‍ അകപ്പെട്ടനിലയില്‍ കണ്ടത്. തേയിലത്തോട്ടത്തില്‍ പണിക്കെത്തിയ തൊഴിലാളികളാണ് കെണിയില്‍പെട്ട് ചത്ത പുലിയെ കണ്ടത്.
കമ്പി ഉപയോഗിച്ച് നിര്‍മ്മിച്ച കെണിയില്‍ കുടുങ്ങിയ നിലയിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. പന്നി, കേഴ തുടങ്ങിയ വന്യമൃഗങ്ങളെ പിടികൂടുന്നതിനായിസ്ഥാപിച്ച കെണിയാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മൂന്നാര്‍ ഡി.എഫ്.ഒ എം.കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ ജഡം മൂന്നാറിലെത്തിച്ച് എറണാകുളത്തു നിന്നും കുമളിയില്‍ നിന്നും എത്തിയ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
മുമ്പും മൂന്നാര്‍ ടൗണില്‍ നിന്നും മൂന്നു കിലോമീറ്റര്‍ മാത്രം അകലെയുള്ള കന്നിമല എസ്‌റ്റേറ്റില്‍ മുമ്പും പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞിരുന്നുവെങ്കിലും ആദ്യമായാണ് പുലി ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെടുന്ന തെളിവുകള്‍ ലഭിക്കുന്നത്. കെണി സ്ഥാപിച്ചതിനെ സംബന്ധിച്ച് വനംവകുപ്പ് വ്യക്തമായി അന്വേഷിക്കും, മൂന്നാറിലെ തോട്ടം മേഖല കേന്ദ്രീകരിച്ച് മൂന്നാറില്‍ സജീവമാകുന്ന നായാട്ടുസംഘങ്ങളെക്കുറിച്ചുള്ള അന്വേഷണം നടന്നു വരുന്നതിനിടയിലാണ് പുലി കെണിയില്‍ കുടുങ്ങി ചത്തത്