BREAKING NEWS ..സ്വര്‍ണ്ണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്മെന്‍ ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
യുഎഇ കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, നയതന്ത്രമാര്‍ഗത്തില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നത്. ഇത്തരം കാര്യങ്ങൾ മന്ത്രിയോട് ചോദിച്ചതറിഞ്ഞതായാണ് വിവരം
കൊച്ചി :സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്മെന്‍ ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ കൊച്ചിയിലെ എന്‍ഫോഴ്മെന്‍റ് ഓഫീസില്‍ വെച്ചാണ് എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തത്.എന്‍ഫോഴ്സ്മെന്റ് മേധാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രാഥമിക ഘട്ട ചോദ്യം ചെയ്യൽ മാത്രമാണ് നടന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം മന്ത്രിക്ക് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു.
യുഎഇ കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, നയതന്ത്രമാര്‍ഗത്തില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നത്. ഇത്തരം കാര്യങ്ങൾ മന്ത്രിയോട് ചോദിച്ചതറിഞ്ഞതായാണ് വിവരം .മന്ത്രി ജലീല്‍ ഇ.ഡി. ഓഫിസിലെത്തിയത് സ്വകാര്യവാഹനത്തിലാണ്. ഔദ്യോഗികവാഹനം അരൂരിലെ വ്യവസായിയുടെ സ്ഥലത്ത് നിര്‍ത്തിയിട്ടു. അവിടെ നിന്ന് സ്വകാര്യവാഹനത്തില്‍ പോകുകയായിരുന്നു. യുഎഇ കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം ചോദിച്ചറിഞ്ഞു. നയതന്ത്ര ബാഗേജ് വഴി മത ഗ്രന്ഥം കൊണ്ടുവന്നതിനൊപ്പം സ്വർണം കടത്തിയിട്ടുണ്ടോ എന്നാണ് ഇ ഡി തിരക്കുന്നതു