ജോസ്.കെ. മാണിയുടെ ‘രണ്ടില’ ഹൈക്കോടതി സ്റ്റേ

450 സംസ്ഥാന സമിതി അംഗങ്ങളിൽ 305 പേരെ മാത്രം കണക്കിലെടുത്തുള്ള തീരുമാനം നിയമവിരുദ്ധമാണ്. 2019 ജൂണിലെ സംസ്ഥാന സമിതി യോഗത്തിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടെന്നാണ് ജോസ് കെ മാണിയുടെ വാദം.

0

ഡൽഹി :കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കിയ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് സ്റ്റേ ചെയ്തത് ഒരു മാസത്തേക്കാണ്. പി.ജെ.ജോസഫിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. വസ്തുതയും തെളിവുകളും പരിശോധിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ കൈക്കൊണ്ട തീരുമാനമാണിതെന്നായിരുന്നു പി.ജെ. ജോസഫ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.

450 സംസ്ഥാന സമിതി അംഗങ്ങളിൽ 305 പേരെ മാത്രം കണക്കിലെടുത്തുള്ള തീരുമാനം നിയമവിരുദ്ധമാണ്. 2019 ജൂണിലെ സംസ്ഥാന സമിതി യോഗത്തിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടെന്നാണ് ജോസ് കെ മാണിയുടെ വാദം. എന്നാൽ, ഈ യോഗവും തെരഞ്ഞെടുപ്പും പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ടെന്നും പി.ജെ ജോസഫ് കോടതിയിൽ ബോധിപ്പിച്ചു.

കെഎം മാണിയുടെ മരണത്തെത്തുടര്‍ന്ന് യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരെന്ന തര്‍ക്കം നിലനില്‍ക്കെ കഴിഞ്ഞയാഴ്ചയാണ് രണ്ടില ചിഹ്നം ജോസ് കെ മാണി പക്ഷത്തിനു നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചത്. കമ്മീഷണര്‍ അശോക് ലവാസയുടെ വിയോജനക്കുറിപ്പോടെയായിരുന്നു തീരുമാനം.ഒക്ടോബര്‍ ഒന്നിന് കേസ് വീണ്ടും കോടതി പരിഗണിക്കും. ഇരു വിഭാഗത്തിന്റെ വിശദമായ വാദം കോടതി കേട്ട ശേഷം അന്തിമ തീരുമാനം ഉണ്ടാകും

You might also like

-