മയക്കുമരുന്ന് കേസ് നടി രാഗിണി ദ്വിവേദിയെ സിസിബി അറസ്റ്റ് ചെയ്തു

രാവിലെ നടിയുടെ വീട്ടിൽ സിസിബി അധികൃതർ റെയ്ഡ് നടത്തി. ഹാർഡ് ഡിസ്ക്, 2 മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ അവളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. നടി രാഗിണി ദ്വിവേദി മൊബൈൽ പെഡലർമാരുമായും ഡ്രഗ്സ് പാർട്ടി സംഘാടകരുമായും ബന്ധപ്പെടുന്നതായി കണ്ടെത്തി.

0

ബാംഗ്ലൂർ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയെ സിസിബി അധികൃതർ അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്. രാജ്യാന്തര മയക്കുമരുന്ന് കടത്തുകാരുമായി ബന്ധപ്പെട്ട് രാഗിണി അറസ്റ്റിൽ.രാവിലെ നടിയുടെ വീട്ടിൽ സിസിബി അധികൃതർ റെയ്ഡ് നടത്തി. ഹാർഡ് ഡിസ്ക്, 2 മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ അവളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. നടി രാഗിണി ദ്വിവേദി മൊബൈൽ പെഡലർമാരുമായും ഡ്രഗ്സ് പാർട്ടി സംഘാടകരുമായും ബന്ധപ്പെടുന്നതായി കണ്ടെത്തി. കൂടാതെ, പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗത്തിന് തെളിവുകളും ലഭിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ നടി രാഗിണി ദ്വിവേദി സമയം നീട്ടി ചോദിച്ചെങ്കിലും ഇത് നിഷേധിച്ചതിനു പിന്നാലെയാണ് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് ഇന്ന് രാവിലെ നടിയുടെ ഫ്ലാറ്റിൽ റെയ്ഡിനെത്തിയത്. ഇതിനൊടുവിലാണ് ചോദ്യം ചെയ്യാനായി നടിയെ കസ്റ്റഡിയിലെടുത്തതും. ആരോപണങ്ങളിൽ അർഥമില്ലെന്നും, ലഹരിമാഫിയയുമായി യാതൊരു ബന്ധവുമില്ലെന്നും നടി ഇന്നലെ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇവരുടെ സുഹൃത്ത് രവിശങ്കറെ ഇന്നലെ ചോദ്യം ചെയ്യലിനോടുവിലാണ് അറസ്റ്റു ചെയ്തത്.

നടി രാഗിണിയെ കോടതിയിൽ ഹാജരാകുന്നതിന് മുൻപ്
സിസിബി ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. മെഡിക്കൽ പരിശോധനയ്ക്ക് ശേഷംവീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കുക .കേസിൽ പ്രധാന തെളിവുകൾ ശേഖരിക്കേണ്ടതിനാൽ പോലീസ് കസ്റ്ററ്റഡിയിൽ വിട്ടുകിട്ടണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നു സിസിബി അധികൃതർ പറഞ്ഞു

സിനിമയിലെ പ്രമുഖരും ലഹരി മാഫിയയുമായുള്ള ബന്ധത്തിൽ ഇയാൾക്ക് മുഖ്യ പങ്കുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. നടിയും മോഡലുമായ സഞ്ജന ഗൽറാണിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിട്ടുണ്ട്. ഇവരുടെ സഹായികളിൽ ഒരാളും അറസ്റ്റിലായതായാണ് സൂചന. എന്നാൽ ഇക്കാര്യം ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടില്ല. കന്നഡ ചലച്ചിത്ര മേഖലയിലെ 12ഓളം പ്രമുഖർക്ക് കൂടി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയെക്കും. നിർമാതാവ് ഇന്ദ്രജിത്ത് ലങ്കേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണിത്

You might also like

-