ചോദ്യംചെയ്യാനായി കസ്റ്റംസ് ഉടന്‍ നോട്ടീസ് നല്‍കും ജലീല്‍ മുഖ്യമന്ത്രിയെ കണ്ടേക്കും; യുവജനസംഘടനകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്ന്

മന്ത്രി കെ.ടി ജലീലിനെ ചോദ്യംചെയ്യാനായി കസ്റ്റംസ് ഉടന്‍ നോട്ടീസ് നല്‍കും. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെടും

0

തിരുവനന്തപുരം :എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിനുശേഷം തലസ്ഥാനത്ത് എത്തിയ മന്ത്രി കെ.ടി.ജലീല്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കുമെന്ന് സൂചന. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവജനസംഘടനകള്‍ ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇ.‍ഡിയുടെ ചോദ്യംചെയ്യലിനുശേഷം രണ്ടുദിവസം മലപ്പുറം വളാഞ്ചേരിയിലെ വീട്ടിലായിരുന്ന മന്ത്രി ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെത്തിയത്. ഔദ്യോഗിക വസതിക്ക് മുന്‍പില്‍ യൂത്ത് കോൺഗ്രസ് ,യുവമോർച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ചാണ് നീക്കിയത്

മന്ത്രി കെ.ടി ജലീലിനെ ചോദ്യംചെയ്യാനായി കസ്റ്റംസ് ഉടന്‍ നോട്ടീസ് നല്‍കും. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെടും. നയതന്ത്ര പാഴ്സൽ വഴി മതഗ്രന്ഥങ്ങൾ എത്തിയ സംഭവത്തിലാണ് നോട്ടീസ്. മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. അന്വേഷണ വിവരങ്ങൾ കേന്ദ്ര ഏജൻസികൾ പരസ്പരം കൈമാറും.

You might also like

-