ജലീല്‍ മതഗ്രന്ഥങ്ങള്‍ സ്വീകരിച്ചതിൽ തെറ്റില്ല ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാന്‍ ചില വ്യക്തികളും സംഘടനകളും ശ്രമിക്കുന്നു മുഖ്യമന്ത്രി
ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാന്‍ ചില വ്യക്തികളും സംഘടനകളും ശ്രമിക്കുന്നു. മന്ത്രി കെ ടി ജലീലിനെ വഴിയില്‍ കാര്‍ കുറുകെ കയറ്റി തടയാന്‍ ശ്രമിച്ചത് അത്തരത്തിലൊന്നാണ്. ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പാരിപ്പള്ളി ജങ്ഷനില്‍ മന്ത്രി തടയാന്‍ ശ്രമിച്ചു. കാര്‍ റോഡിലേക്ക് കയറ്റി ഇട്ടു
തിരുവനന്തപുരം: ജലീലിന്റെ വാഹനം തടഞ്ഞത് സമരമായി കണക്കാക്കാന്‍ സാധിക്കില്ല. ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാന്‍ ചില വ്യക്തികളും സംഘടനകളും ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജലീല്‍ തെറ്റായി ഇടപെട്ടിട്ടില്ലെന്നും മതഗ്രന്ഥങ്ങള്‍ സ്വീകരിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാന്‍ ചില വ്യക്തികളും സംഘടനകളും ശ്രമിക്കുന്നു. മന്ത്രി കെ ടി ജലീലിനെ വഴിയില്‍ കാര്‍ കുറുകെ കയറ്റി തടയാന്‍ ശ്രമിച്ചത് അത്തരത്തിലൊന്നാണ്. ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പാരിപ്പള്ളി ജങ്ഷനില്‍ മന്ത്രി തടയാന്‍ ശ്രമിച്ചു. കാര്‍ റോഡിലേക്ക് കയറ്റി ഇട്ടു. വലിയ അപകടം ക്ഷണിച്ചുവരുത്തുന്ന കൃത്യമായിരുന്നു. മന്ത്രിയുടെ വാഹനം വേഗം കുറച്ചപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചാടിവീണു. കേസെടുത്തു.
ഇത്തരം തെറ്റായ രീതിക്കെതിരെ കര്‍ശന നടപടി എടുക്കാനും ജാഗ്രത പുലര്‍ത്താനും പൊലീസിന് നിര്‍ദ്ദേശം നല്‍കി. കര്‍ശന നടപരടി സ്വീകരിക്കും. വ്യാജവാര്‍ത്ത നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാനും പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുമായി സംസ്ഥാന തലത്തില്‍ പൊലീസിന് രൂപം നല്‍കി. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സംഘം പ്രവര്‍ത്തിക്കും
പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിരവധി ഇടപാടും നിക്ഷേപങ്ങളും സംസ്ഥാനത്തിനും രാജ്യത്തിനും വെളിയിലാണ്. കേസന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചു.
മന്ത്രിക്ക് എതിരെ ഒട്ടേറെ പരാതി അന്വേഷണ ഏജന്‍സിക്ക് പോയിരുന്നു. ഖുര്‍ആനുമായി ബന്ധപ്പെട്ടാണ് ആ പ്രശ്‌നം. ഖുര്‍ആനുമായി ബന്ധപ്പെട്ടത് സാധാരണ വിവാദമാകേണ്ടതല്ല. കോണ്‍സുലേറ്റ് വഴിയാണ് ഇത് വന്നത്. ഇതുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ അന്വേഷണ ഏജന്‍സി അദ്ദേഹത്തോട് ചോദിച്ചു. അതിനപ്പുറം മറ്റ് വലിയ കാര്യം അതിലില്ല
മന്ത്രി ജലീല്‍ നാട്ടിലെ വഖഫ് ബോര്‍ഡ് മന്ത്രി കൂടിയാണ്. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ അദ്ദേഹത്തോട് റമദാന്‍ കാലത്ത് സക്കാത്ത് കൊടുക്കലും മത ഗ്രന്ഥം വിതരണം ചെയ്യലും എവിടെയും കുറ്റമല്ല. ഇക്കാര്യം അറിയിച്ചു അത് തെളിവ് സഹിതം മന്ത്രി പുറത്തുവിട്ടതാണ്. അത് അദ്ദേഹം തന്നെ വ്യക്തമാക്കി.മതഗ്രന്ഥം കിട്ടി, സൂക്ഷിച്ചിട്ടുണ്ട്. എല്ലാ കാര്യവും മന്ത്രി തുറന്നുപറഞ്ഞതാണ്. അതിലെന്താണ് കുറ്റം? ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല. സാധാരണ ഗതിയില്‍ ഇതിന് ബന്ധപ്പെടേണ്ട മന്ത്രിയാണ് ജലീല്‍. അതിലും തെറ്റ് പറയാനാവില്ല. സാധാരണ നടക്കുന്ന കാര്യം നടന്നു എന്നേ ഉള്ളൂ.