“മോസ്കോ ധാരണ”ഇന്ത്യ–ചൈന അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കില്ല;

13 മണിക്കൂര്‍ നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചയില്‍ ലഡാക്കിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിക്കില്ലെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

0

ഡൽഹി :തെറ്റിദ്ധാരണകള്‍ ഒഴിവാക്കി പരസ്പരവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യ–ചൈന ധാരണ. മോസ്കോ ധാരണ നടപ്പാക്കാന്‍ തുടര്‍ചര്‍ച്ചകള്‍ക്ക് തീരുമാനം. ഏറു രാജ്യങ്ങളും അതിര്‍ത്തിയിലേക്ക് കൂടുതല്‍ സേനയെ അയക്കുന്നത് ഒഴിവാക്കും. ഏഴാംഘട്ട കോര്‍ കമാന്‍ഡര്‍തല ചര്‍ച്ച ഉടനെന്നും സംയുക്തപ്രസ്താവന. 13 മണിക്കൂര്‍ നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചയില്‍ ലഡാക്കിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിക്കില്ലെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ കാര്യങ്ങളില്‍ ധാരണയിലെത്താനും അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാനുമായി ഏഴാം ഘട്ട കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ എത്രയും വേഗം നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.
അതിർത്തിയിൽ ശാന്തിയും സമാധാനവും നിലനിർത്താൻ പരിശ്രമിക്കുമെന്നറിയിച്ച് ഇന്ത്യയും ചൈനയും സംയുക്ത പ്രസ്താവനയിറക്കി. തിങ്കളാഴ്ച നടന്ന ആറാം വട്ട കോർ കമാൻഡർതല ചർച്ചയ്ക്കു പിന്നാലെയായിരുന്നു പ്രസ്താവന. ഏഴാം വട്ട ചർച്ചകൾ നടത്താൻ തയാറാണെന്നും ഇരുരാജ്യങ്ങളും പ്രസ്താവനയിൽ പറഞ്ഞു.

മോല്‍ഡോയില്‍ കഴിഞ്ഞ ദിവസം നടന്ന കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ലഫ്. ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പിജികെ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും പങ്കെടുത്തത്. വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. മേജര്‍ ജനറല്‍ ലിന്‍ ലിയുവാണ് ചൈനീസ് സംഘത്തിന് നേതൃത്വം കൊടുത്തത്. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് അഞ്ചിന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയ മോസ്‌കോ ധാരണയ്ക്ക് ശേഷം നടന്ന ആദ്യ കമാന്‍ഡര്‍ തല ചര്‍ച്ചയായിരുന്നു ഇത്.

സംഘർഷങ്ങൾ ഒഴിവാക്കി പരസ്പര വിശ്വാസം വീണ്ടെടുക്കാനും ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും സമവായത്തിൽ വീഴ്ച വരുത്താതിരിക്കാനും ധാരണയായി. തെറ്റുധാരണകൾ അകറ്റും. അതിർത്തിയിൽ മുൻനിരയിലേക്ക് കൂടുതൽ സൈനികരെ അയയ്ക്കുന്നത് ഒഴിവാക്കുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു

You might also like

-