ഹത്‌റാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട് പുറത്ത്

ഹത്‌റാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം തള്ളി പെണ്‍കുട്ടിയുടെ മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട് പുറത്ത് . പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി. പ്രാഥമിക പരിശോധനയില്‍ ബലപ്രയോഗം നടന്നതായി പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി

0

ലക്‌നൗ :ഹത്‌റാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം തള്ളി പെണ്‍കുട്ടിയുടെ മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട് പുറത്ത് . പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി. പ്രാഥമിക പരിശോധനയില്‍ ബലപ്രയോഗം നടന്നതായി പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം തെറ്റാണ് തെളിയിക്കുന്നതാണ് പെണ്‍കുട്ടിയെ ആദ്യം ചികിത്സിച്ച അലിഗഡ് ജവഹര്‍ലാല്‍നെഹ്‌റു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പങ്കുവെച്ച് വിശദാംശങ്ങള്‍. ബലപ്രയോഗം നടന്നതായി പ്രാഥമിക പരിശോധനയില്‍ തന്നെ തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായിട്ടുണ്ട്. പെണ്‍കുട്ടി തന്നെ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

പെൺകുട്ടിയെ പ്രതികൾ ലൈംഗിക പീഡനത്തിന് വിധേയമാക്കിയോ എന്ന് സ്ഥിരീകരിക്കാനായി സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയകച്ചതായി ഫോറൻസിക് സർജൻമാർ പറഞ്ഞു . മെഡിക്കല്‍ എക്‌സാമിനറായ ഫൈസ് അഹമ്മദാണ് പെണ്‍കുട്ടിയെ പരിശോധിച്ചത്. അതിനിടെ പ്രത്യേക അന്വേഷണസംഘം ഇന്നും പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുത്തു