ജി.എസ്.ടി നഷ്ടപരിഹാരം സെസ് ഇനത്തിൽ പിരിച്ച തുക 20,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകും.

.ചെറുകിട വ്യാപാരികൾക്ക് റിട്ടേൺ സമർപ്പിക്കുന്നതിൽ ഇളവ് അനുവദിച്ചു. വരുമാന നഷ്ടം നികത്താൻ ഒരു ലക്ഷത്തി പതിനായിരം കോടി രൂപ റിസർവ് ബാങ്ക് വഴി കടമെടുക്കാമെന്നാണ് കേന്ദ്ര നിർദേശം

0

ഡൽഹി :സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാര കുടിശിക തീർക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിർദേശത്തിൽ ജിഎസ്ടി കൗൺസിലിൽ സമവായമായില്ല. തിങ്കഴാഴ്ച വീണ്ടും യോഗം ചേരും. ഈ വർഷം സെസ് ഇനത്തിൽ പിരിച്ച തുക 20,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് ഇന്ന് നൽകും.ചെറുകിട വ്യാപാരികൾക്ക് റിട്ടേൺ സമർപ്പിക്കുന്നതിൽ ഇളവ് അനുവദിച്ചു. വരുമാന നഷ്ടം നികത്താൻ ഒരു ലക്ഷത്തി പതിനായിരം കോടി രൂപ റിസർവ് ബാങ്ക് വഴി കടമെടുക്കാമെന്നാണ് കേന്ദ്ര നിർദേശം. ഇതിനെ ജിഎസ്ടി കൗൺസിലിൽ 21 സംസ്ഥാനങ്ങൾ പിന്തുണച്ചു.

കേന്ദ്രസർക്കാർ കടമെടുത്ത് നൽകണമെന്ന നിലപാടാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ എടുത്തത്. വോട്ടെടുപ്പ് വേണമെന്നും ആവശ്യപ്പെട്ടു. കൂടുതല്‍ ചർച്ചക്ക് തിങ്കളാഴ്ച വീണ്ടും ജിഎസ്ടി കൗൺസിൽ ചേരും.സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സെസ് പിരിക്കുന്നത് വരുമാനം ഇടിഞ്ഞ സാഹചര്യത്തിൽ 2022ന് ശേഷവും തുടരാൻ കൗൺസിൽ തീരുമാനിച്ചു. ഈ വർഷം ഇതുവരെ സെസ് ഇനത്തിൽ പിരിച്ച 20,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് ഉടൻ നൽകും.ജിഎസ്ടി നികുതി വിഹിതത്തിൽ 24,000 കോടി രൂപ ആഴ്ച്ച അവസാനത്തോടെ ഏറ്റവും കുറഞ്ഞ തുക ലഭിച്ച സംസ്ഥാനങ്ങൾക്ക് നൽകും. 5 കോടി രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർ അടുത്ത ജനുവരി ഒന്നു മുതൽ മൂന്ന് മാസം കൂടുമ്പോൾ റിട്ടേണ് സമർപ്പിച്ചാൽ മതി.

You might also like

-