എന്‍ഫോഴ്‌സ്‌മെന്റ് സ്വര്‍ണകടത്ത് കേസ് അന്വേഷണം അനിശ്ചിതത്വത്തില്‍
അന്വേഷണ സംഘത്തിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് ബാധിച്ചതോടെ അന്വേഷണം ഭാഗികമായി തടസപ്പെട്ട സ്ഥിതിയിലാണ്
കൊച്ചി :സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിലെ ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തില്‍ തടസം. പ്രധാന അന്വേഷണ ഉദ്യോഗസ്ഥനടക്കം ക്വാറന്റീനില്‍ പോയി. സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ സ്വര്‍ണക്കടത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഹവാല ഇടപാടുകള്‍ നടത്തിയെന്നുമുള്ള കേസാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷന്‍ ഇടപാടുകളും പ്രതികളുടെയും അടുപ്പക്കാരുടെയും അനധികൃത സ്വത്ത്‌സമ്പാദനവും ഇഡിയുടെ അന്വേഷണത്തില്‍ പെടും. അന്വേഷണം സജീവമായി മുന്നേറുന്നതിനിടെയാണ് കോവിഡ് വില്ലനായത്. അന്വേഷണ സംഘത്തിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് ബാധിച്ചതോടെ അന്വേഷണം ഭാഗികമായി തടസപ്പെട്ട സ്ഥിതിയിലാണ്