പെട്ടിമുടി ദുരന്തം മനുഷ്യ ഇടപെടൽ മൂലമല്ലന്നു ഭൗമശാസ്ത്രിജ്ഞര്‍.
പ്രദേശത്തു നൂറുവര്ഷങ്ങള്ക്കപ്പുറം പണിത നിര്മ്മാണങ്ങൾ മാത്രമാണുള്ളത് കൃഷിക്കയോ നിർമ്മങ്ങൾക്കായോ ഭൂമിയിൽ യാതൊരു മനുക്ഷ്യ ഇടപെടെലുകളും ഉണ്ടായിട്ടില്ല .
മൂന്നാർ :പെട്ടിമുടി ദുരന്തത്തിന് കാരണമായ ഉരുള്‍പൊട്ടല്‍ മനുഷ്യ ഇടപെടല്‍ മൂലമല്ലെന്നും ഭൗമ ശാസ്ത്രിജ്ഞര്‍. പശ്ചിമഘട്ടത്തിലെ മൂന്നാർ ഉൾപ്പെടുന്ന മേഖല അതിതീവ്വ്ര ഉരുള്പൊട്ടല് സാധ്യതയുള്ള പ്രദേശമാണെന്നാണ് ഭൗമ ശാസ്ത്രിജ്ഞര്‍ വിലയിരുത്തുന്നത് .
66 പേരുടെ മരണത്തിനിടയാക്കുകയും നാലുപേരെ കാണാതാവുകയും ചെയ്ത ദുരന്തമുണ്ടായ പെട്ടിമുടിയില്‍ കേരളാ യൂണിവേഴ്‌സിറ്റി പരിസ്ഥിതി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ പഠനംത്തിലാണ് ഉരുപൊട്ടാൽ ഉണ്ടായത് മനുക്ഷ്യ ഇടപെടൽ മൂലമല്ലന്ന് വ്യക്തമായിട്ടുള്ളത്, പ്രദേശത്തു നൂറുവര്ഷങ്ങള്ക്കപ്പുറം പണിത നിര്മ്മാണങ്ങൾ മാത്രമാണുള്ളത് കൃഷിക്കയോ നിർമ്മങ്ങൾക്കായോ ഭൂമിയിൽ യാതൊരു മനുക്ഷ്യ ഇടപെടെലുകളും ഉണ്ടായിട്ടില്ല . പ്രേദേശത്ത് പെയ്ത അസാധാരണ മഴയാണ് ഉരുൾ പൊട്ടലിനു കാരണം ഉരുൾപ്പൊട്ടലുണ്ടായ ജൂലൈ അവസാനം മുതൽ ആഗസ്റ്റ് പത്തുവരെ അശരണമഴയാണ് ഇവിടേ പെയ്തത്
പ്രദേശത്തെ കുറിച്ച് നടത്തിയപഠനത്തില്‍ പശ്ചിമഘട്ടത്തിലെ കണ്ണന്‍ദേവന്‍ മലനിരകളിൽ പെട്ട പെട്ടിമുടി അടക്കമുള്ള മേഖല ഉള്‍പ്പെടുന്ന അഞ്ഞൂറ് ചതുരശ്ര കിലോമീറ്ററിലധികം വരുന്ന പ്രദേശം ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശമാണെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത് .
മൂന്നാര്‍ ദേവികുളം മേഖല ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശമാണെന്നും സംഘം വ്യക്തമാക്കി. കേരളാ യൂണിവേഴ്‌സിറ്റി പരിസ്ഥിതി ശാസ്ത്ര വിഭാഗം ഡയറക്ടര്‍ സബു ജോസഫ്, ഭൗമ ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി, ഡോ. ജയകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പെട്ടിമുടിയിലെത്തി പഠനം നടത്തിയത്